പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് തൽക്കാലം ടോൾ പിരിക്കില്ല; വിഷയം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് എം എൽ എ പി.പി. സുമോദ്
വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസികളിൽ നിന്നും, സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുന്നതുമായി ബന്ധപ്പെട്ട് ശാശ്വത പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയനുമായി ചൊവ്വാഴ്ച ചർച്ച നടത്തുമെന്ന് തരൂർ എംഎൽഎ പി പി സുമോദ് പറഞ്ഞു.
ഇതിനായി ജില്ലയിലെ മന്ത്രിമാരുടെ സഹായവും തേടുമെന്നും സമീപമണ്ഡലത്തിലെ എം എൽ എ യും റവന്യൂ മന്ത്രിയുമായ കെ രാജൻ, ആലത്തൂർ എം പി കെ രാധാകൃഷ്ണൻ എന്നിവരുടെയും ശ്രദ്ധയിൽ പെടുത്തുമെന്നും. കേന്ദ്ര സർക്കാരിന് കീഴിലുള്ള ദേശീയ പാത അതോറിറ്റിക്കാണ് ടോൾ കേന്ദ്രങ്ങളുടെ ചുമതല എങ്കിലും, സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിലെല്ലാം ഇടപെടുമെന്നും പറഞ്ഞു
തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ തീരുമാനിച്ച ടോൾ കമ്പനി അധികൃതരുമായി ചർച്ച നടത്തിയതിനാൽ ആണ് താൽക്കാലികമായി ടോൾ പിരിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത് .2022 മാർച്ച് 9 ന് ടോൾ പിരിവ് ആരംഭിക്കുന്ന ദിവസം ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.ഇതിനെതിരെ ഏകപക്ഷീയമായി ടോൾ കമ്പനി നിലപാടെടുത്താൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1