
ചിറ്റൂർ – കൊഴിഞ്ഞാമ്പാറ റൂട്ടിൽ നല്ലേപ്പിള്ളി വാളറയിൽ മൂന്ന് വാഹനങ്ങൾ കുട്ടിയിടിച്ച് അപകടം വാനിൻ്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തെടുത്തു. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ വാളറ താഴത്തുപാടം എന്ന സ്‌ഥലത്തായിരുന്നു അപകടം.തമിഴനാട്ടിൽ നിന്നും ചിറ്റൂർ ഭാഗത്തേക്ക് പച്ചക്കറി കയറ്റി വരികയായിരുന്ന മിനി വാൻ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു മറിയുകയായിരുന്നു. അപകടം കണ്ട് ഈ വാഹനത്തിനു പുറകിലുണ്ടായിരുന്ന വാഹനം നിർത്തി ഈ സമയം എതിരെ വന്ന മിനി ലോറി നിർത്തിയിട്ട വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മിനി വാനിൻ്റെ ക്യാബിൻ തകരുകയും ഡ്രൈവർ കൊടുവായൂർ മുണ്ടയപാടം വി.വിനീഷ്(28) അകത്ത് കുടുങ്ങുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടർന്ന് ചിറ്റൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി ഹൈഡ്രോളിക്‌സ് റെസ്‌ക്യൂ ഉപകരണങ്ങൾ ഉപയോഗിച്ച് ഡോർ പൊളിച്ചുമാറ്റിയാണ് വിനീഷിനെ പുറത്തെടുത്തത് അപകടത്തിൽ വിനീഷ് അടക്കമുള്ള ഡ്രൈവർമാർ നിസാര പരുക്കുകളോടെ രക്ഷപെട്ടു.
കൊഴിഞ്ഞാമ്പാറയിൽ നിന്നത്തിയ പൊലീസിൻ്റെയും നാട്ടുകാരുടെയും സഹായത്തോടെ ഒന്നര മണിക്കൂറോളം പണിപ്പെട്ട് ആണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്‌ഥാപിച്ചതെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1
