പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ ഉള്ള തീരുമാനം സംബന്ധിച്ച മന്ത്രി തല യോഗം 9 ന്

Share this News

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ ഉള്ള തീരുമാനം സംബന്ധിച്ച മന്ത്രി തല യോഗം 9 ന്

NH 544 പന്നിയങ്കര ടോൾ പ്ലാസയിൽ കരാർ കമ്പനി  പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ ഉള്ള തീരുമാനം സംബന്ധിച്ച മന്ത്രി തല യോഗം ഈ മാസം  9 ന് ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചു
പ്രസ്തുത യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ്
മന്ത്രി എം ബി രാജേഷ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസ് ,  തരൂർ എംഎൽഎ പി.പി സുമോദ്, ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ ,കണ്ണമ്പ്ര, പുതുക്കോട്, വടക്കഞ്ചേരി,  കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി എന്നീ പഞ്ചായത്ത് പ്രസിഡണ്ടുമാർ, തൃശ്ശൂർ, പാലക്കാട് ജില്ലാ കളക്ടർമാർ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!