Share this News

വടക്കഞ്ചേരി എം. ഇ .എസ്. സെൻട്രൽ സ്കൂളിൽ വനമഹോത്സവം ആചരിച്ചു
വടക്കഞ്ചേരി എം. ഇ .എസ്. സെൻട്രൽ സ്കൂളിൽ വനമഹോത്സവം ആചരിച്ചു. 2024 ജൂലൈ 5 വെള്ളിയാഴ്ച വടക്കഞ്ചേരി ഫോറസ്റ്റ് റൈഞ്ച് ഓഫീസിൻ്റെ സഹകരണത്തോടെയാണ് സ്കൂളിൽ വനമഹോത്സവം ആചരിച്ചത്. റൈഞ്ച് ഓഫീസർ എ. സലിം,ഫോറസ്റ്റ് ഓഫീസ് സ്റ്റാഫുകളും സ്കൂൾ അധികൃതരും വിദ്യാർത്ഥികളും ചേർന്നാണ് സ്കൂളിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചത്. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീജ രാജശേഖരൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി സുലൈമാൻ ചിഞ്ചുസ് സംസാരിക്കുകയും നന്ദി പ്രസംഗം നടത്തുകയും ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1

Share this News