വർഷങ്ങളായി തകർന്നു കിടക്കുന്ന മംഗലംഡാം ഉദ്യാനപാത നന്നാക്കണമെന്ന ആവശ്യം ശക്തം

Share this News

വർഷങ്ങളായ തകർന്നു കിടക്കുന്ന വണ്ടാഴി പഞ്ചായത്തിലെ 13ാം വാർഡിലെ  മംഗലംഡാം ഉദ്യാനപാത നന്നാക്കണമെന്ന ആവശ്യം ശക്തം. മഴക്കാലമായതോടെ ചെളിക്കുളമായി കിടക്കുന്ന പാതയിലൂടെയുള്ള യാത്ര ദുഷ്കരമാണ്. 130 കുടുംബങ്ങൾ ഇവിടെ താമസമുണ്ട് കുണ്ടും കുഴിയുമായും കല്ലുകൾ ഇളകിയും പൂർണമായും തകർന്നു കിടക്കുകയാണ് ഉദ്യാനപാത. മംഗലംഡാം അണക്കെട്ട് നിറഞ്ഞ് ഷട്ടറുകൾ തുറന്നതോടെ സന്ദർശകരുടെ വരവും കൂടി.

എന്നാൽ തകർന്നു കിടക്കുന്ന റോഡും കാടുപിടിച്ചു കിടക്കുന്ന പരിസരവും സന്ദർശകരുടെ മനം മടുപ്പിക്കുന്നതാണ്. ഉദ്യാന പരിസരങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും കൊമ്പുകളും മുറിച്ചു മാറ്റേണ്ടതുണ്ട്. ടിക്കറ്റെടുത്ത് ഉദ്യാനത്തിലെത്തുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള സന്ദർശകർക്ക് സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുമുണ്ട്.

ഇതുമായി ബന്ധപ്പെട്ട് 13ാം വാർഡ് മെമ്പർ മോളി പി.കെ.ഇറിഗേഷൻ മന്ത്രിക്കും എം.എൽ.എ.ക്കും പരാതി നൽകിയിട്ടുണ്ട്. 240 മീറ്ററിന് പഞ്ചായത്ത് 9 ലക്ഷം അനുവധിച്ചിട്ടിണ്ട് 800 മീറ്റർ ഉള്ള റോഡ് പൂർണമായി നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു കേരള കോൺഗ്രസ് ‘എം. ജില്ല സെക്രട്ടറി തോമസ് ജോൺ പൊതു പ്രവർത്തകൻ പി.എച്ച് കബീർ’ എന്നിവരും അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!