കൂട്ടിയിടി ഒഴിവാക്കാൻ ബസ് ബ്രേക്കിട്ടു; അഞ്ചു യാത്രക്കാർക്ക് പരിക്ക്
വടക്കഞ്ചേരി കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേർക്ക് പരിക്കേറ്റു.
ആലത്തൂർ സ്വാതി ജംഗ്ഷൻ കണ്ണംപറമ്പിൽ വീട്ടിൽ ഫെബിന 38, അമൻ ഹാഷ്മി (10), അധ്യാപിക ഉൾപ്പെടെ അഞ്ചുപേർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ വടക്കഞ്ചേരി ആമക്കുളം ജംഗ്ഷനിൽ വെച്ചാണ് അപകടം ഉണ്ടായത്. ദേശീയപാതയിൽ നിന്നും വടക്കഞ്ചേരി ടൗൺ ഭാഗത്തേക്ക് പോകുന്ന ബസ് എതിരെ വന്ന മലബാർ ടൗൺ ടൂ ടൗൺ ബസിലാണ് ഇടിക്കാൻ ശ്രമിച്ചത്. ഈ സമയം തൃശൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. അധ്യാപിക ബസിനുള്ളിൽ തെറിച്ചു വീഴുകയും ചെയ്തു. പത്തുവയസുകാരനും അമ്മയ്ക്കും കൈയിനാണ് പരിക്കേറ്റത്.ഇവർ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
അമിത വേഗത്തിൽ സഞ്ചരിച്ച ബസ് എതിരെ വന്ന ബസിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ഇട്ടപോൾ ആണ് യാത്രക്കാർക്ക് പരിക്കേറ്റത്. പത്തോളം പേർക്ക് നിസ്സാര പരിക്കും ഏറ്റിട്ടുണ്ട്.