കാട്ടുപന്നികൾ കൃഷി നാശം തുടരുന്നു; നിസ്സഹായരായി  കർഷകരും, പഞ്ചായത്തും.

Share this News


കാർഷിക മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം. വെടിവെച്ചു കൊല്ലാൻ പഞ്ചായത്തുകൾ നടപടി സ്വീകരിക്കുന്നില്ല.
നടീൽ കഴിഞ്ഞ നെൽപ്പാട വരമ്പുകളിൽ രാത്രികാലങ്ങളിൽ കൂട്ടമായെത്തി കുത്തിമറിച്ച്  നാശം വരുത്തുന്നു. കൂർക്ക, കപ്പ, മഞ്ഞൾ, ഇഞ്ചി, ചേന, ചേമ്പ്  തുടങ്ങി വീട്ടുവളപ്പുകളിൽ ഉൾപ്പെടെയുള്ള കിഴങ്ങു വർഗ്ഗ വിളകളും  കൃഷി ചെയ്ത സ്ഥലങ്ങളും കുത്തിമറിച്ച് നാശം വരുത്തി തുടങ്ങി.  നെൽപ്പാടങ്ങളിൽ നെൽ ചെടികൾ  വളർന്നു പൊന്തുന്നതിനു മുമ്പ് തന്നെ പാടവരമ്പുകളിലെ മണ്ണിര, വണ്ട് പുഴുക്കൾ എന്നിവയെ തിരഞ്ഞാണ് കുത്തിമറിക്കുന്നത്. ഇതുമൂലം നെൽപ്പാടങ്ങളിൽ വെള്ളം സംഭരിച്ചു നിർത്താൻ കഴിയുന്നില്ല. വളപ്രയോഗം നടത്തിയ പാടങ്ങളിലെ വെള്ളം വാർന്നു പോകുന്നതായും കർഷകർ പരാതി പറഞ്ഞു. കിഴങ്ങ് വർഗ്ഗ  വിളകൾക്കും പന്നിക്കൂട്ടം വിനയായി മാറിയതോടെ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ഉള്ള ആവശ്യം കർഷകർ ഉന്നയിച്ചു തുടങ്ങി.

കാട്ടുപന്നികളെ  വെടിവെച്ചു കൊല്ലാൻ  അനുമതിയുള്ള വനം വകുപ്പിന്റെ പാനലിൽ പെട്ട ഷൂട്ടർമാരുടെ തോക്കുകൾ പോലീസ് സ്റ്റേഷനുകളിൽ പൊതു  തെരഞ്ഞെടുപ്പ് പ്രമാണിച്ച് സൂക്ഷിച്ചു വെച്ചത് കഴിഞ്ഞയാഴ്ചയിലെ പത്രവാർത്തയെ തുടർന്ന് തോക്ക് ഉടമകൾക്ക് മടക്കി നൽകി തുടങ്ങി.

എന്നാൽ ഷൂട്ടർമാർക്ക് കഴിഞ്ഞ രണ്ടു വർഷമായി രാത്രികാലങ്ങളിൽ വിവിധ കൃഷിയിടങ്ങളിൽ  പോകാനുള്ള യാത്ര ചെലവൊ വെടിയുതിർത്ത തോട്ടയുടെ ചെലവൊ പഞ്ചായത്തുകൾ ഷൂട്ടർമാർക്ക് നൽകിയിട്ടില്ല. ഇതുമൂലം കർഷകർ ഷൂട്ടർമാർക്ക് വാഹന സൗകര്യം തോട്ടയുടെ വില എന്നിവ നൽകിയാണ് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നത്. കർഷകരെ കൂടാതെ ഇരുചക്രവാഹനക്കാർക്കും ഭീഷണിയായി പൊതു വിപത്തായി മാറിയിട്ടും പഞ്ചായത്തുകൾ കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് നടപടികൾ ആരംഭിച്ചില്ല.

കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ  പഞ്ചായത്ത് പ്രസിഡന്റുമാരെ ഓണററി വൈൽഡ് ലൈഫ്  വാർഡൻ മാരായി നിയമിച്ച് വനം വകുപ്പ് ഉത്തരവായതോടെ കാട്ടുപന്നി നിർമാർജന പദ്ധതിയിൽ നിന്ന് ഒഴിഞ്ഞുമാറി.  പഞ്ചായത്തുകളും ഷൂട്ടർമാർക്ക് ആവശ്യം വേണ്ട ചെലവിന് ഫണ്ട് വകയിരുത്താത്തതിനാൽ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു. ഇതോടെ ദുരിതത്തിലായി കർഷകരും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!