സംസ്ഥാന സർക്കാരിൻ്റെ മികച്ച മത്സ്യകർഷകയായി തെരഞ്ഞെടുക്കപ്പെട്ടു തേങ്കുറുശിയിലെ എസ് സൈനബ മന്ത്രി സജി ചെറിയാനിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി
തിലാപ്പിയ അച്ചാർ, വളർത്തുമീൻ അൽഫാം, മീൻ ബിരിയാണി, സ്നാക്സുകൾ എന്നിവയുമായി വിജയഗാഥ രചിക്കുകയാണ് തേങ്കുറുശി പുഞ്ചക്കോട് പള്ളിപ്പുറം സ്വദേശിനി എസ് സൈനബ. മീൻകൃഷിയിലെ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലെ മികവാണ് സംസ്ഥാന സർക്കാരിന്റെ നൂതന മീൻ കർഷകനുള്ള മൂന്നാം സ്ഥാനത്തിന് സൈനബയെ അർഹയാക്കിയത്
ബയോഫ്ലോക്ക് സാങ്കേതിക ഉപയോഗിച്ച് കൃത്രിമ ടാങ്കിലാണ് സൈനബയുടെ മീൻകൃഷി കോവിഡ് കാലത്തായിരുന്നു തുടക്കം. സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ച അറിവുകൾ പരാജയത്തിലാണ് എത്തിച്ചത്. തുടർന്ന് ഫിഷറീസ് വകുപ്പിന്റെയും പ്രൊമോട്ടർ എം ഹരിദാസിന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെ കൃഷി വീണ്ടും ആരംഭിച്ചു. വരാൽ, തിലാപ്പിയ, വാള എന്നീ മീനുകളാണ് വളർത്തുന്നത്
മൂന്നു വർഷം മുമ്പ് ഭർത്താവ് സുലൈമാൻ മരിച്ചു. ശേഷം നാലംഗ
കുടുംബത്തിന്റെ ആശ്രയം സൈനബയാണ്. ഇതിനകം നിരവധി അവാർഡുകൾ ഈ കർഷകയെ തേടിയെത്തിയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1