
ആൾ കേരള ഗോൾഡ് & സിൽവർ മർച്ചൻറ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ടോപ്പിൻ ടൗൺ ഓഡിറ്റോറിയത്തിൽ വെച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ, ജില്ലാ ജനറൽ സെക്രട്ടറി കെ.എ.ഹമീദ്, ജില്ലാ ട്രഷറർ കെ കെ ഹരിദാസ്, വൈസ് പ്രസിഡൻ്റ്മാരായ ടി രമേശ് ബേബി, ടി.പി സക്കറിയ ,കെ ചന്ദ്രൻ തുടങ്ങിയ നേതാക്കൾക്ക് സ്വീകരണം നല്കി. കൂടാതെ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്റ്സ് അസോസിയേഷൻ അംഗങ്ങളിൽ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്). നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെ ആദരിക്കൽ ചടങ്ങും നടത്തി.
സമ്മേളനത്തിന് AKGSMA ജില്ലാ ജനറൽ സെക്രട്ടറി മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം AKGSMA ജില്ലാ പ്രസിഡണ്ട് കെ.എം.ജലീൽ ഉദ്ഘാടനം ചെയ്തു. ബാബു കോട്ടയിൽ കെ.എ.ഹമീദ്, രാജഗോപാൽ അനനല്ലൂർ, കെ.കെ.ഹരിദാസ്,
ഗംഗാധരൻ മണ്ണാർക്കാട്, ബഷീർ കാസിൽ തൃത്താല,വി നിൽവാണിയംകുളം, ബിബിൻ മണ്ണാർക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1

