
നെന്മാറയില്‍ 17-കാരന പൊലീസ് മർദ്ദിച്ച സംഭവത്തില്‍ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്താ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ ചെയർമാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നല്‍കി. സെപ്റ്റംബർ 10-ന് പാലക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന മനുഷ്യവകാശ സിറ്റിംഗില്‍ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നും നിർദ്ദേശമുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടില്‍ എസ്‌ഐ ആക്രമിച്ചിട്ടില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് 17-കാരനെ പൊലീസ് മർദ്ദിച്ചത്. വാഹനത്തിനടുത്തേക്ക് വിളിച്ചു വരുത്തിയ ശേഷം മുടിയില്‍ പിടിച്ചുവലിച്ച് മർദ്ദിച്ചെന്നായിരുന്നു ആരോപണം. നാല് പൊലീസുകാരാണ് മർദ്ദിച്ച സമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് കുട്ടി പറയുന്നത്. നെന്മാറ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയാണ് മർദ്ദിച്ചത്. മുഖത്ത് പരുക്കേറ്റ 17-കാരൻ നിലവില്‍ നെന്മാറ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HTU5rPnaMWG9YncrKipPRr

