കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയിസ് സംഘം (BMS) ചിറ്റൂർ യൂണിറ്റ് ജനറൽ ബോഡി യോഗം നടത്തി

Share this News

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയിസ് സംഘം(BMS) ചിറ്റൂർ യൂണിറ്റ് ജനറൽ ബോഡി യോഗം നടത്തി
ജില്ലാ ജോയിൻ്റ്  സെക്രട്ടറിയും, ചിറ്റൂർ യൂണിറ്റ് വ്യാപാരിയുമായ  പി. ആർ. മഹേഷിൻ്റെ സാന്നിധ്യത്തിലും യൂണിറ്റ് പ്രസിഡൻ്റ്  എം. ഷാജുമോന്റെ അധ്യക്ഷതയിലും
ചേർന്ന ചിറ്റൂർ യൂണിറ്റ് ജനറൽ ബോഡി യോഗം മസ്ദൂർ ഗീത ആലാപനത്തോടും, ഈശ്വര പ്രാർത്ഥനയോടും കൂടി ആരംഭിച്ചു.
യൂണിറ്റ് സെക്രട്ടറി യു. തുളസീദാസ് സ്വാഗതം ആശംസിച്ചു,
ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ സുരേഷ് കൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു,
അനുശോചന പ്രമേയം സി. രതീഷും
പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറിയും അവതരിപ്പിച്ചു,
സാമ്പത്തിക റിപ്പോർട്ട് യൂണിറ്റ് ട്രഷറർ  എ. ചന്ദ്രപ്രകാശും തുടർന്ന്
വിശദമായ സംഘടനാ ചർച്ചയും നടത്തി
സംഘടനാ ചർച്ചകൾക്ക് സി. ശശാങ്കൻ, സി രതീഷ്, കെ സുരേഷ്, എ. എസ്. അരുൺ എന്നിവർ നേതൃത്വം നൽകി,
വരാൻ പോകുന്ന റഫറണ്ടത്തിനെ മുൻനിർത്തി തൊഴിലാളികളുടെ യഥാർത്ഥ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി, പ്രത്യേകിച്ച് ഡ്രൈവർ വിഭാഗത്തിന്റെ  അർഹതപ്പെട്ട 20 ഡ്യൂട്ടിക്ക് 1,000.00 രൂപ & 26 ഡ്യൂട്ടിക്ക്  1,600.00 രൂപ എന്ന അലവൻസ് യഥാസമയം ലഭിക്കുന്നതിനായി  സംഘടന ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾ കൂടുതൽ  ശക്തമാക്കുന്നതിനും, മിനിമം പതിനാറ് ഡ്യൂട്ടി ആയാൽ മാത്രമേ ശമ്പളം എഴുതുകയുള്ളൂ എന്ന  നിയമം പിൻവലിപ്പിക്കുന്നതിനും, യഥാസമയം ജീവനക്കാരുടെ ഇൻക്രിമെന്റ് എഴുതുന്നതിനും,  കെഎസ്ആർടിസി ജീവനക്കാരുടെ തടഞ്ഞു വച്ചിരിക്കുന്ന DA കുടിശ്ശിക എത്രയും പെട്ടെന്ന് അനുവദിക്കാനുള്ള നടപടികൾ കൈക്കൊള്ളാനും  വേണ്ടി സംഘടന ശക്തമായി ഇടപെടണമെന്നും അറിയിച്ചുകൊണ്ട്   കത്ത് യൂണിറ്റിൽ തയ്യാറാക്കി സംഘടനയുടെ ജില്ലാ ഘടകം വഴി  സംസ്ഥാന ഘടകത്തിന് അയച്ച്  കൊടുക്കുവാൻ തീരുമാനിക്കുകയും
ഈ കാര്യങ്ങളൊക്കെ KSTES ജില്ലാ വൈസ് പ്രസിഡണ്ട് സി. ശശാങ്കന്റെ നേതൃത്വത്തിൽ നടത്തുവാനും, കത്ത് തയ്യാറാക്കുവാൻ വേണ്ടി സഹായിക്കാൻ
സി. രതീഷ്,
എ. എസ്. അരുൺ എന്നിവരെയും ചുമതലപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!