നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2020, 21 സാമ്പത്തികവർഷം പ്ലാൻ ഫണ്ടിൽ 17 ലക്ഷം രൂപ വകയിരുത്തി ബ്ലോക്ക് പഞ്ചായത്തിലെ 7 ഗ്രാമപഞ്ചായത്തുകളിൽ ആയി തെരഞ്ഞെടുക്കപ്പെട്ട 13 അംഗൻവാടികൾ സ്മാർട്ട് അംഗൻവാടികൾ ആക്കുന്നു.
ആയത് പൂർത്തീകരിച്ചഅയിലുർ ഗ്രാമപഞ്ചായത്തിലെ തിരുവഴിയാട് അംഗൻവാടിയുടെ ഉദ്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാമകൃഷ്ണൻ നിർവഹിച്ചു.
അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ സുകുമാരൻ അധ്യക്ഷത വഹിച്ചു.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ കെ സി ജിനീഷ്, ഐ സി ഡി എസ് ഓഫീസർ ജി ജയശ്രീ, സൂപ്പർവൈസർ എം സുഭാഷിണി എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർ എം പത്മഗിരീശൻ സ്വാഗതവും, അംഗൻവാടി വർക്കർ കെ സിന്ധു നന്ദിയും പറഞ്ഞു,
അംഗൻവാടികൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി ചുമർ ചിത്രങ്ങൾ, പുറം വാതിൽ കളി ഉപകരണങ്ങൾ, ബീ ൻആകൃതിയിലുള്ള ഇരിപ്പിടങ്ങൾ, ആകർഷകമായ ബോർഡുകൾ, വിവിധ നിറത്തിലുള്ള ഇംഗ്ലീഷ്, മലയാള അക്ഷരമാല, മറ്റു കളി ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ബാലസൗഹൃദ ബ്ലോക്ക് ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് തുടർ പദ്ധതി എന്ന നിലയ്ക്ക് ഇത് നടപ്പിലാക്കി വരുന്നത്.
പരസ്യം
BUY ANY 1
GET ANY 2
FREE
(ഡ്രസ്സ് ഐറ്റംസ്)
🔴🔴🔴🔴🔴
സ്മാർട്ട് സൂപ്പർ സ്റ്റോർ വടക്കൻഞ്ചേരിയിലെ ദീപാവലി ഫെസ്റ്റിവൽ സെയിൽ സന്ദർശിക്കു
സ്മാർട്ട് സൂപ്പർസ്റ്റോർ , തങ്കം തീയറ്ററിന് സമീപം,വടക്കഞ്ചേരി