നെല്ല് മഴയിൽ നനഞ്ഞതുമൂലം ഉണക്കിയെടുക്കാൻ ബുദ്ധിമുട്ടി കർഷകർ

Share this News

കൊയ്ത്ത് നടന്നു കൊണ്ടിരിക്കുന്ന നെൽപ്പാടങ്ങളിലെ നെല്ല് മഴയിൽ നനഞ്ഞതുമൂലം ഉണക്കിയെടുക്കാൻ ബുദ്ധിമുട്ടി കർഷകർ. ഇന്നലെ രാത്രിയിൽ പെയ്ത കനത്തമഴ കർഷകരെ ഏറെ വലച്ചു. നെല്ല് സംഭരണം വൈകിയതിനാൽ നെല്ല് കൂടുതൽ ദിവസം സൂക്ഷിക്കേണ്ട സ്ഥിതിയാണുള്ളത്. കൊയ്ത നെല്ലിൽ മഴമൂലമുള്ള ഈർപ്പമുള്ളതിനാൽ നെല്ല് സംഭരണ മാനദണ്ഡ പ്രകാരം നിശ്ചിത അളവിൽ കുറവ് ഈർപ്പമുള്ള നെല്ലിന് മാത്രമേ സംഭരണത്തിന് സപ്ലൈകോ അനുമതി നൽകുകയുള്ളൂ. ഈർപ്പം ഉള്ള നെല്ല് കൂട്ടിയിട്ടാൽ മുളക്കാനുള്ള സാധ്യതയുമുണ്ട്. മിക്ക കർഷകർക്കും നെല്ല് ഉണക്കാൻ ആവശ്യമായ മുറ്റം ഇല്ലാത്തതിനാൽ പലരും ഒഴിഞ്ഞ പറമ്പുകളിലും പാതയോരങ്ങളിലും പ്ലാസ്റ്റിക് ഷീറ്റുകളും ടാർപ്പായയും വിരിച്ചാണ് നെല്ല് ഉണക്കിയെടുക്കുന്നത്. കൂടുതൽ സമയം വെയിൽ കിട്ടാത്തതും, അവിചാരിതമായി വരുന്ന മഴയും നെല്ല് ഉണക്കലിന് പ്രതിസന്ധി ഉണ്ടാക്കുന്നു. അപ്രതീക്ഷിതമായി വരുന്ന മഴയിൽ നിന്ന് നെല്ലിനെ സംരക്ഷിക്കാൻ വാരിക്കൂട്ടിയശേഷം മൂടിവയ്ക്കാൻ അധികമായി പ്ലാസ്റ്റിക് ഷീറ്റുകളും കരുതിയാണ് റോഡരികിലെ നെല്ലുണക്കൽ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News
error: Content is protected !!