Share this News

വണ്ടാഴി റോഡ് തകർന്നു,നാട്ടുകാർ ദുരിതത്തിൽ
മംഗലംഡാം കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് കീറി ചാലെടുത്തതാണ് റോഡ് പൊട്ടിപ്പൊളിയാൻ കാരണം.വണ്ടാഴി ഫിർദൗസ് തുണിക്കടയുടെ മുൻവശം തൊട്ട് ഏകദേശം 300 മീറ്റർ വണ്ടാഴി സെൻ്റർ വരെയുള്ള റോഡാണ് തകർന്ന നിലയിലുള്ളത് മഴ പെയ്താൽ വഴിയാത്രക്കാർക്ക് പോലും നടക്കാൻ പറ്റാത്ത അവസ്ഥയിലാണ് റോഡ് ഇപ്പോൾ കിടക്കുന്നത് വലിയ വാഹനങ്ങൾ വന്നാൽ താഴാനും സാദ്ധ്യത ഉണ്ട്. അടിയന്തരമായി കോറി വേസ്റ്റ് ഇട്ട് റോഡ് റോളർ കൊണ്ട് ഉറപ്പിച്ചില്ലെങ്കിൽ വാഹനങ്ങൾ ചെളിയിൽ താഴാൻ സാദ്ധ്യതയും ഉണ്ട്. നിലവിൽ കൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയായി .


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw


Share this News