
കല്ലിങ്കൽ പാടത്ത് ഉണ്ടായ ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലിരുന്ന എളനാട് വാകൃപാഠം വീട്ടിൽ സുബ്രഹ്മണ്യൻ്റെ മകൻ അനീഷ് (22) ആണ് മരിച്ചത്. ഒരാൾക്ക് പരിക്ക് പറ്റി. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്. വാണിയംപാറ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കാണ് അപകടത്തിൽ പെട്ടത് പെട്ടത്.സുഹൃത്ത് നിതിനേഷാണ് ബൈക്ക് ഓടിച്ചത് എന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. എതിരെ വന്ന പിക്കപ്പ് വാനിൽ തട്ടിയാണ് അപകടം സംഭവിച്ചതെന്ന് സംശയമുണ്ട് . ഇക്കാര്യം പോലീസ് അന്വേഷിച്ച് വരുന്നതേയുള്ളൂ. റോഡിൽ വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ അനീഷ് മരിച്ചു പിക്കപ്പ് വാൻ അമിത വേഗതയിൽ ആയിരുന്നുവെന്നും ഈ വാഹനം നിർത്താതെ പോയതായും പറയുന്നുണ്ട് വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw
