പ്രധാനമന്ത്രി സഡക് യോജന റോഡുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കണം;ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വലക്കാവ് ഡിവിഷൻ മെമ്പർ കെ.സി അഭിലാഷിന്റെ നേതൃത്വത്തിൽ നിവേദനം നൽകി

Share this News

പ്രധാനമന്ത്രി സഡക് യോജന റോഡുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കണം;ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വലക്കാവ് ഡിവിഷൻ മെമ്പർ കെ.സി അഭിലാഷിന്റെ നേതൃത്വത്തിൽ നിവേദനം നൽകി

പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മാണം നടക്കുന്ന റോഡുകളുടെ പണികൾ ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വലക്കാവ് ഡിവിഷൻ മെമ്പർ കെ.സി അഭിലാഷിന്റെ നേതൃത്വത്തിൽ പിഎംജിഎസ്‌വൈ എക്‌സികുട്ടിവ് എഞ്ചിനിയർക്ക് നിവേദനം നൽകി. മുരുക്കുംപാറ – ചേരുംകുഴി – ചവറാംപാടം റോഡ്, കല്ലിടുക്ക് – മൈലാട്ടുംപാറ – പീച്ചിഡാം റോഡ്, പാണഞ്ചേരി – കോമ്പാറ – താളിക്കോട് റോഡ് എന്നിവയുടെ പുനർനിർമ്മാണമാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്നത്. റോഡുകളുടെ റീസ്‌റ്റോറേഷൻ അടക്കമുള്ള പ്രവർത്തികൾ അടിയന്തരമായി നടത്തി റോഡിന്റെ ടാറിംങ്ങ് എത്രയും വേഗം പൂർത്തീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

പഞ്ചായത്തിന്റെ അനാസ്ഥയും ജൽജീവൻ മിഷൻ ഉൾപെടെ വിവിധ വകുപ്പുകളുടെ ഏകോപനം ഇല്ലായ്മയുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഇടയ്ക്ക് നിർത്തിവെയ്ക്കാൻ കാരണമായതെന്ന് കെ.സി അഭിലാഷ് പറഞ്ഞു. ടി.എൻ പ്രതാപൻ എംപി ആയിരുന്ന കാലഘട്ടത്തിലാണ് റോഡിന്റെ പണികൾ ആരംഭിച്ചത്. എന്നാൽ പണികൾ ഇതുവരെ പൂർത്തിയാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. റോഡുകളുടെ തകർച്ച മൂലം ജനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത ദുരന്തപൂർണ്ണമായ അവസ്ഥയാണ് നിലവിലുള്ളത്. വേനൽ മഴയ്ക്ക് മുമ്പ് റോഡ് പണി പൂർത്തീകരിച്ചില്ലെങ്കിൽ പ്രദേശവാസികളും, പരീക്ഷ കാലമായതിനാൽ വിദ്യാർത്ഥികളും വലിയ യാത്ര ദുരിതം നേരിടേണ്ടി വരുമെന്നും കെസി അഭിലാഷ് പറഞ്ഞു.

നടത്തറ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സാബു വലിയപറമ്പിൽ, സൗമ്യ ബിജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ ഉപാധ്യക്ഷൻ കെ.പി എൽദോസ്, ഷിബു പോൾ, ബേബി താഴത്തുകുടിയിൽ എന്നിവർ ചേർന്ന് പിഎംജിഎസ്‌വൈ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് ഒളരിയിലെ ഓഫീസിലെത്തി നിവേദനം നൽകുകയായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!