ഒളപ്പമണ്ണ സ്മാരക മന്ദിരം ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

Share this News

ഒളപ്പമണ്ണ സ്മാരക മന്ദിരം ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

ഒളപ്പമണ്ണ സ്മാരക മന്ദിരം ഉദ്ഘാടനം നാളെ (മെയ് 22) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ പരുത്തിപ്പുള്ളി സെന്ററിലാണ് പ്രശസ്ത കവി ഒളപ്പമണ്ണ സുബ്രഹ്മണ്യം നമ്പൂതിരിപ്പാടിന്റെ പേരില്‍ സ്മാരക മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്.

സാംസ്‌കാരിക വകുപ്പിന്റെ ഒരു കോടിയും പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ചെലവഴിച്ചാണ് ഇരു നിലകളിലായി സ്മാരക മന്ദിരം നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 3675 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ വരാന്ത, ഓഫീസ്, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ഗ്രീന്‍ റൂം, ശുചിമുറി, മ്യൂസിയം, കോര്‍ട്ടിയാര്‍ഡ് സൗകര്യങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു. മന്ദിരത്തിന് പുറത്ത് ഓപ്പണ്‍ ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ട്. 25 സെന്റിലാണ് സ്മാരകം നിര്‍മിച്ചിരിക്കുന്നത്.

പരിപാടിയില്‍ പി.പി സുമോദ് എം.എല്‍.എ മുഖ്യാതിഥിയാകും. മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പ്രത്യേക ക്ഷണിതാവാകും. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളീധരന്‍, ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്കാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എച്ച് ഭാഗ്യലത, വാര്‍ഡ് അംഗം എം.വി പ്രിയ, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗലോസ് മാസ്റ്റര്‍, മുന്‍ എം.എല്‍.എ എ.വി ഗോപിനാഥന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുക്കും.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link click ചെയ്യുക

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!