MDMA യുമായി വടക്കഞ്ചേരി സ്വദേശിയായ യുവാവ്  പിടിയിൽ

Share this News

പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ,വടക്കഞ്ചേരി   പോലീസും നടത്തിയ പരിശോധനയിൽ വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം വെച്ച് വടക്കഞ്ചേരി സ്വദേശി സച്ചിൻ (22) നെ 13.717 ഗ്രാം MDMA യുമായിപിടികൂടി. ബാംഗ്ലൂരിൽ നിന്നാണ് പ്രതി MDMA എത്തിച്ചത്.  പ്രതി സച്ചിൻ   വടക്കഞ്ചേരി , കിഴക്കഞ്ചേരി, മംഗലം ഡാം,  മുടപ്പല്ലൂർ പ്രദേശത്തെ മുഖ്യ ലഹരി വില്പനക്കാരനാണ്.  പ്രതി മുൻപ് ആലത്തൂർ എക്സൈസ് രജിസ്റ്റർ ചെയ്ത ലഹരി മരുന്ന് കേസിലെ പ്രതിയാണ്.  കുറച്ചു  ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു പ്രതി . ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. 

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്   IPS ൻ്റെ നിർദ്ദേശപ്രകാരം  ആലത്തൂർ ഡി.വൈ.എസ്.പി  മുരളീധരൻ എൻ,  പാലക്കാട്
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി  അബ്ദുൾ മുനീർ   എന്നിവരുടെ നേത്യത്വത്തിൽ  ഇൻസ്പെക്ടർ കെ.പി. ബെന്നി, സബ്ബ് ഇൻസ്പെക്ടർമാരായ ജീഷ്മോൻ വർഗ്ഗീസ്, വിജയകുമാർ,  പ്രസന്നൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ കൃഷ്ണദാസ്  എന്നിവരുടെ നേതൃത്വത്തിലുള്ള വടക്കഞ്ചേരി പോലീസും,
ജില്ലാ പോലീസ്  ലഹരി വിരുദ്ധ സ്ക്വാഡും  ചേർന്നാണ് ലഹരിമരുന്നും പ്രതിയേയും  പിടികൂടിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക

https://chat.whatsapp.com/FVTPfw1ymytDHezSaqnZYw


Share this News
error: Content is protected !!