പുതുക്കോട് ഗ്രാമീണ റോഡുകൾ തകർന്നു.

Share this News

പുതുക്കോട് ഗ്രാമീണ റോഡുകൾ തകർന്നു.

പുതുക്കോട് ഗ്രാമീണ റോഡുകളെല്ലാം തർന്നിട്ട് ഒരു വർഷത്തിലേറയായി. പുതുക്കോട് – അഞ്ചുമുറി റോഡ്, കാരപ്പറ്റ – ചൂലിപ്പാടം റോഡ്, മണപ്പാടം റോഡ് എന്നിവയെല്ലാം തകർന്ന അവസ്ഥയിലാണ്.
പുതുക്കോട് – അഞ്ചുമുറി റോഡ് തകർന്ന് കുണ്ടും കുഴിയുമായപ്പോൾ കുറച്ചു മെറ്റൽ കൊണ്ടുവന്നിട്ടു ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് അധികൃതർ ചെയ്തതെന്ന് വ്യാപാരികൾ പറയുന്നു. കനത്ത മഴയിൽ മെറ്റൽ ഭൂരിഭാഗവും ഒഴുകി പോയി.
   പുതുക്കോട് കാരപ്പൊറ്റ-ചൂലിപ്പാടം റോഡ് മെറ്റലുപയോഗിച്ച് താത്കാലികമായി നന്നാക്കിയെങ്കിലും വീണ്ടും തകർന്നു. എട്ടു ലക്ഷം രൂപ ചെലവിലാണ് താ ത്‌കാലിക കുഴിയടയ്ക്കൽ നടത്തിയത്. മെറ്റൽ ഇളകി റോഡിൽ ചിതറിക്കിടക്കുന്നതുമൂലം ഇരു ചക്രവാഹനങ്ങൾ തെന്നിവീഴുന്ന സ്ഥിതിയുമുണ്ട്.
  പുതുക്കോട്-പഴയന്നൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കു ന്നതാണ് ചൂലിപ്പാടം റോഡ്.  തൃശ്ശൂർ മെഡിക്കൽ കോളേജ്, എളനാട്, ചേലക്കര, ഷൊർണൂർ എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴികൂടിയാണിത്. 2019- ൽ 3.4 കോടിരൂപ ചെലവിൽ റോഡ് നവീകരണം തുടങ്ങിയെങ്കിലും പാതിവഴിയിൽ ജോലി മുടങ്ങി. റോഡ് നവീകരണ ഭാഗമായി വിവിധയിടങ്ങളിൽ റോഡിനു കുറുകെ നിർമിച്ച കലുങ്കുകളുടെ കോൺക്രീറ്റ് സ്ലാബും റോഡും തമ്മിലുള്ള നിരപ്പുവ്യത്യാസവും അപകടക്കെണിയാകുന്നുണ്ട്.
കാരപ്പൊറ്റ-ചുലിപ്പാടം റോഡ് നാല് കിലോമീറ്ററേയുള്ളൂവെ ങ്കിലും കടന്നുകിട്ടാൻ പെടാപ്പാടുപെടുകയാണ് യാത്രക്കാർ.

മെറ്റൽ ഒലിച്ചു പോയി ഒരു വശത്തു വാഹനയാത്ര ദുഷ്ക്കരമായ അവസ്ഥയിൽ പുതുക്കോട് – അഞ്ചുമുറി റോഡ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

Share this News
error: Content is protected !!