

വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ പച്ചക്കറി വിളവെടുപ്പ്.
വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ പച്ചക്കറി വിളവെടുപ്പ് നടന്നു.
ചീഫ് മിനിസ്റ്റേഴ്സ് ഷീല്‍ഡ് മത്സരത്തിന്‍റെ ഭാഗമായി വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ രണ്ടാം വർഷവും കൃഷിയിറക്കിയ പച്ചക്കറികളുടെ വിളവെടുപ്പു നടത്തി ചെറുപുഷ്പം എച്ച്‌എസ്‌എസിലെ എട്ടാമത് ഗൈഡ് കമ്പനി. രണ്ട് മാസം മുമ്പായിരുന്നു കൃഷിയിറക്കിയത്. വെണ്ട, തക്കാളി, ചീര, വഴുതന, പയർ, മുളക്, കോവല്‍ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. വെണ്ട, പയർ, തക്കാളി വഴുതന എന്നിവ വിളവെടുപ്പിനു പാകമായി. പ്രവർത്തന ഫണ്ട് കണ്ടെത്തുകയാണ് കൃഷിയുടെ ലഷ്യം. ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വിഷരഹിതമായതിനാല്‍ കുറഞ്ഞ വിളവാണെങ്കിലും വിളഞ്ഞ പച്ചക്കറികള്‍ക്കെല്ലാം നല്ല വില കിട്ടി.
കുട്ടികള്‍ തന്നെ അവരുടെ വീടുകളിലേക്കാവശ്യമായ പച്ചക്കറി വാങ്ങിയതോടെ വിപണി പ്രശ്നമായില്ല. പോലീസ് സ്റ്റേഷനിലെ മെസ്സിലേക്കും പച്ചക്കറി നല്കുന്നുണ്ട്. പാലിയേറ്റീവ് കെയർ, കെയർ ഹോം സന്ദർശനം,ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍, റോഡ് സേഫ്റ്റി, ഗ്ലോബല്‍ പ്രൊജക്റ്റുകള്‍, പ്ലാസ്റ്റിക് മുക്തവിദ്യാലയം, നഗരം തുടങ്ങിയവയാണ് മറ്റു പ്രവർത്തന മേഖലകള്‍. സിഐ കെ.പി. ബെന്നി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ആലത്തൂർ ലോക്കല്‍ അസോസിയേഷൻ പ്രസിഡന്‍റ് നൂർ മുഹമ്മദ്, വടക്കഞ്ചേരി കൃഷി അസിസ്റ്റന്‍റ് ദാവൂദ് എന്നിവർ പ്രസംഗിച്ചു. കമ്പനി ലീഡർമാരായ ഏയ്ഞ്ചല്‍ മരിയ വില്‍സണ്‍ സ്വാഗതവും അനുപ റോസ് ആന്‍റോ നന്ദിയും പറഞ്ഞു. അധ്യാപകരായ സിസ്റ്റർ ഡീന, സിസ്റ്റർ ആഞ്ചല തെരേസ് എന്നിവരും പങ്കെടുത്തു. ഗൈഡ് ക്യാപ്റ്റൻ മോളി ടീച്ചർ, കമ്പനി ലീഡർമാരായ ഏയ്ഞ്ചല്‍ മരിയ വില്‍സണ്‍, അനുപറോസ് എന്നിവർ നേതൃത്വം നല്‍കി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

