Share this News

സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം. ലിറ്ററിന് 74 രൂപയായി ഉയര്‍ന്നു. ആറ് മാസം കൊണ്ട് മണ്ണെണ്ണയ്ക്ക് ലിറ്ററിന് 13 രൂപയാണ് കൂടിയത്. ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു. ഇതാണ് ഡിസംബര്‍ മാസം ആകുമ്പോഴേക്ക് 74 രൂപയായി ഉയര്‍ന്നത്. മണ്ണെണ്ണയുടെ വില ഉയര്‍ന്നതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. റേഷന്‍ കടകളില്‍ പോലും മണ്ണെണ്ണ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.
വൈദ്യുതീകരിക്കാത്ത വീടുകളെയും മുന്‍ഗണന കാര്‍ഡ് ഉടമകളെയുമാണ് മണ്ണെണ്ണയുടെ വില വര്‍ധന പ്രതികൂലമായി ബാധിക്കുക. ക്രൂഡ് ഓയിലിന്റെ വില വര്‍ധനവാണ് മണ്ണെണ്ണയുടെ വില വര്‍ധിക്കാന്‍ കാരണമായത്.
Share this News