വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത നിർമ്മാണ അപാകത പരിഹരിക്കാതെ ദേശീയപാത അതോറിറ്റി.

Share this News


വടക്കഞ്ചേരി  ; മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിലെ നിർമാണത്തിലെ അപാകത പരിഹരിക്കാൻ ദേശീയപാത അതോറിറ്റി തയാറാകുന്നില്ലെന്ന് ആക്ഷേപം. അപകടങ്ങളും മരണങ്ങളും നടന്നിട്ടും  വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള സർവീസ് റോഡ് പൂർത്തിയാക്കാനും നടപടിയില്ല. പ്രതിഷേധം ശക്തമാക്കിയിട്ടും നിർമാണ കമ്പനിയും ദേശീയപാത അതോറിറ്റിയും അനങ്ങുന്നില്ലെന്നാണ് പരാതി. ടോൾ വാങ്ങുന്നവർ റോഡിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.ദേശീയപാതയിൽ വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെ സർവീസ് റോഡ് വേണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായി. 2009 ൽ റോഡിന്റെ നിർമാണം തുടങ്ങിയപ്പോൾ മുതൽ സർവീസ് റോഡില്ലാത്തതിനാൽ അപകടങ്ങൾ നിത്യസംഭവമായി.10 വർഷത്തിനിടെ 26 പേരാണ് ഇവിടെ അപകടത്തിൽ മരിച്ചത്. സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കിയിട്ടും വടക്കഞ്ചേരിയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് റോഡ് തേനിടുക്കിൽ അവസാനിക്കുന്നു. പിന്നീട് പന്നിയങ്കരയിൽ നിന്ന് ചുവട്ടുപാ‌ടം വരെ സർവീസ് റോഡ് ഉണ്ട‌്.

എന്നാൽ ശങ്കരംകണ്ണൻതോട്ടിലും മേരിഗിരിയിലും റോ‍ഡില്ല. പന്തലാംപാടത്ത് നിന്ന് പള്ളിപ്പടി വരെ ഒരു ഭാഗത്ത് മാത്രമാണ് സർവീസ് റോഡുള്ളത് തുടർന്ന് വാണിയമ്പാറ വരെ ഇരുഭാഗത്തും സർവീസ് റോഡില്ല. കഴിഞ്ഞ ആഴ്ച രണ്ട് സ്കൂൾ വിദ്യാർഥികൾ ഇവിടെ കാറിടിച്ച് മരിച്ചു. അപ്പോൾ സർവീസ് റോ‍ഡെന്ന ആവശ്യം വീണ്ടും ഉയർന്നെങ്കിലും സർവേ നടപടികൾ പോലും നടത്തിയിട്ടില്ല.കെ.രാധാകൃഷ്ണൻ എംപിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ ചേർന്ന യോഗത്തിൽ പി.പി.സുമോദ് എംഎൽഎ, കലക്ടർ എസ്.ചിത്ര, ഡപ്യുട്ടി കലക്ടർ കെ.എ.റോബിൻ, ദേശീയപാത പ്രൊജക്ട് ഡയറക്ടർ അൻസിൽ ഹസൻ, ആലത്തൂർ തഹസിൽദാർ കെ.ശരവണൻ, ഭൂരേഖാ തഹസിൽദാർ ആർ.മുരളി മോഹൻ, വടക്കഞ്ചേരി സിഐ കെ.പി.ബെന്നി, പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത് സർവീസ് റോഡ് നിർമാണം പൂർത്തിയാക്കണമെന്നും നിർമാണ അപാകത പരിഹരിക്കണമെന്നും ആവശ്യപ്പെ‌ട്ടതാണ്. എന്നാലും ഒന്നും നടന്നില്ല.പാലം പണി നടക്കുന്ന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ  ഭാഗങ്ങളിൽ ടാറിംഗ് പണി പോലും ചെയ്തിട്ടില്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/KaxkVnGzO807Ji


Share this News
error: Content is protected !!