മദ്യവും കോഴിയുമായി ആഴ്‌ചതോറും അവര്‍ വരും, ലക്ഷങ്ങളുടെ കളി: മുതലമടയില്‍ കോഴിയങ്കം പൊടിപൊടിക്കുന്നു

Share this News



മുതലമട ;പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളില്‍ കോഴിയങ്കം പൊടിപൊടിക്കുന്നു. നിയമവിരുദ്ധമായതിനാല്‍ വനമേഖലകളിലും ഉള്‍ക്കാടുകളിലുമായാണ് കോഴിയങ്കം നടക്കുന്നത്.

വിജനമായ പ്രദേശമായതിനാല്‍ പൊതുജനങ്ങളോ പൊലീസോ ഇവിടെ എത്തിപ്പെടാറില്ല. കോഴിയങ്കത്തിനെത്തുന്നവരില്‍ ഭൂരിഭാഗവും മുതലമട, ചിറ്റൂർ മേഖലകളില്‍ ഉള്ളവരും തമിഴ്നാട്ടുകാരുമാണ്. ഞായറാഴ്ചകളിലും വിശേഷദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഇവിടെ ലക്ഷങ്ങള്‍ വരെ പന്തയം നടക്കാറുണ്ടെന്നാണ് വിവരം. അങ്കക്കോഴിക്ക് വില 3000 മുതല്‍ 20000 വരെയാണ് വില. അംഗത്തിനിറക്കുന്ന കോഴികള്‍ക്ക് മദ്യം നല്‍കിയാല്‍ വീര്യം കൂടുമെന്നതാണ് പ്രത്യേകത.

അതിർത്തി പ്രദേശമായ അണ്ണാ നഗറില്‍ കഴിഞ്ഞദിവസം കോഴിയങ്കം നടത്തിയ എട്ടു പേരെ പൊലീസ് പിടികൂടി. 5 അങ്കക്കോഴികളെയും പിടികൂടി. രണ്ടു കോഴികള്‍ സംഭവസ്ഥലത്ത് തന്നെ ചത്തതായി പൊലീസ് പറഞ്ഞു. മുതലമട ഗോവിന്ദാപുരം സ്വദേശികളായ ശശി(34),ഗോപാലൻ(38), കുമാർ (40), എംപുതൂർ സ്വദേശികളായ ശെല്‍വരാജ് (49), കാർത്തി (24), ശ്രീകുമാർ (46), ചിറ്റൂർ സ്വദേശിയായ അരവിന്ദ് (38), പൊള്ളാച്ചി സ്വദേശിയായ രാമസ്വാമി (43) എന്നിവരാണ് അറസ്റ്റിലായത്. സംഭവ സ്ഥലത്ത് നിന്ന് 8840 രൂപയും കണ്ടെടുത്തു. കോഴിയങ്കം നടക്കുമ്ബോള്‍ നിരവധി പേർസ്ഥലത്തുണ്ടായിരുന്നെങ്കിലും പൊലീസ് എത്തുന്നതറിഞ്ഞ് മിക്കവരും ഓടിരക്ഷപെട്ടു. പിടികൂടിയ കോഴികളെ ലേലം ചെയ്തു വില്‍ക്കാൻ നടപടികള്‍ തുടങ്ങി. എസ്.എച്ച്‌.ഒ എസ്.രാജേഷ്, സി.പി.ഒമാരായ സൂരജ്, ഷിജു, രണ്‍ധീർ എന്നിവരടങ്ങിയ സംഘമാണ് കോഴിയങ്കം നടത്തിയവരെ പിടികൂടിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KaxkVnGzO807Ji

Share this News
error: Content is protected !!