വടക്കഞ്ചേരിയിലെ സ്വകാര്യ ലാബിനെതിരെ പരാതി ; ടെസ്റ്റ് ചെയ്യാൻ കൊടുത്ത റിസൽട്ട് മാറി കൊടുത്തു.

Share this News

വടക്കഞ്ചേരിയിലെ സ്വകാര്യ ലാബിനെതിരെ പരാതി ; ടെസ്റ്റ് ചെയ്യാൻ കൊടുത്ത റിസൽട്ട് മാറി കൊടുത്തു.

വടക്കഞ്ചേരിയിലെ സ്വകാര്യ ലാബിൽ ടെസ്റ്റ് ചെയ്യാൻ കൊടുത്ത റിസൽട്ട് മാറി  നൽകിയതിൽ വടക്കഞ്ചേരി പഞ്ചായത്ത് ആരോഗ്യവിഭാഗം മേധാവിക്ക് മംഗലംഡാം മാളിയേക്കൽ വീട്ടിൽ ഏലിയാമ്മ  പരാതി നൽകി.വടക്കഞ്ചേരി മെയിൻ റോഡിൽ കാലിക്കറ്റ് ടെക്സ്റ്റൈൽസിന്റെ എതിർവശത്ത് പ്രവർത്തിക്കുന്ന എം ജി എം ജനനീതി ഡയഗ്നോസ്റ്റിക് സെന്ററിലാണ് ചൊവ്വാഴ്ച തൈറോയിഡ് ടെസ്റ്റിനായി രക്തം നൽകിയത്.അടുത്ത ദിവസം കിട്ടിയ ടെസ്റ്റ് റിസൾട്ടിൽ  മറ്റൊരാളുടെ പേരിൽ ഉള്ളതും മറ്റു ചില ടെസ്റ്റുകളുടേതുമായിരുന്നു റിസൽട്ട്.ഇതിനെക്കുറിച്ച് ലാബ് അധികാരിയോട് ചോദിച്ചപ്പോൾ ഉടനെ തന്നെ മറ്റൊരാളുടെ റിസൾട്ട് നൽകി. ഇതിനെ കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ വളരെ മോശമായ പ്രതികരണമാണ് ലാബ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഒരുപക്ഷേ ജീവഹാനി വരെ സംഭവിക്കാൻ ഇടയാക്കുന്ന ഒരു പ്രവർത്തിയായതിനാൽ . പൊതുസമൂഹത്തിന് സംഭവിക്കാവുന്ന അശ്രദ്ധ മൂലമുള്ള ആപത്തുകൾ ഒഴിവാക്കുന്നതിന് ഇതുപോലുള്ള സ്ഥാപനങ്ങൾക്കെതിരെ ശരിയായ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. തുടർന്ന് ആരോഗ്യ വകുപ്പിനും പരാതി കൊടുക്കും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!