

മുതലമടയില്‍ അനധികൃത പാറമടകള്‍ വ്യാപകം
മുതലമടഗ്രാമപഞ്ചായത്തില്‍ അനധികൃത പാറമടകള്‍ വ്യപകം. വലുതും ചെറുതുമായ 30 ലധികം ക്വാറികളുണുള്ളത്. 20 വർഷം മുമ്ബ് പാറ പൊട്ടിക്കാനും വിതരണം ചെയ്യാനുമായി തുടങ്ങിയവയാണ് ഇതില്‍ ഭൂരിഭാഗവും.ചെമ്മണാപതി, ഇടുക്കുപാറ, മൂച്ചൻകുണ്ട്, മേച്ചിറ, ശുക്രിയാല്‍, കോട്ടപ്പള്ളം, വെള്ളാരം കടവ് തുടങ്ങിയ ഇടങ്ങളിലാണ് അനധികൃത പാറമടകള്‍ പ്രവർത്തിക്കുന്നത്. അനധികൃതമായി പാറ പൊട്ടിക്കാൻ പാടില്ലെന്ന ജിയോളജി ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ നിയമം കാറ്റില്‍ പറത്തിയാണ് ഇവിടെ പാറ പൊട്ടിക്കല്‍ നടക്കുന്നത്.
കഴിഞ്ഞദിവസം കൊല്ലങ്കോട് പോലീസ് സർക്കിള്‍ ഇൻസ്‌പെക്ടറുടെ നേതൃത്വത്തില്‍ മൂച്ചംകുണ്ട് ഇടക്കുപാറയില്‍ അനധികൃത ക്വാറിയില്‍ നിന്ന് അനുമതിയില്ലാതെ പാറ പൊട്ടിച്ച ട്രാക്ടർ കംപ്രസ്സറും അനുബന്ധ ഉപകരണങ്ങളും പിടികൂടിയിരുന്നു. കഴിഞ്ഞ മാസം തന്നെ 50ലധികം ടിപ്പറുകളും ലോറികളും പൊലീസ് പിടികൂടി ജിയോളജി വകുപ്പിനൈ കൈമാറിയിരുന്നു. എന്നിട്ടും ഇവിടെ പാറപൊട്ടിക്കലിന് യാതൊരു ശമനവും ഉണ്ടായിട്ടില്ല. വകുപ്പിന്റെ നിസാര ശിക്ഷാ നടപടിയാണ് അനധികൃതമായി പാറ പൊട്ടിക്കാൻ വളമാകുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. കൊല്ലങ്കോട് സർക്കിള്‍ ഇൻസ്‌പെക്ടർ സി.കെ.രാജേഷ്, എസ്.സി.പി.ഒമാരായ സതീഷ്, രാജേഷ്, രാമ്ധീർ, സി.പി.ഓമാരായ സുധീഷ്, അബ്ദുല്‍ ഹക്കീം, ഹോം ഗാർഡ് വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അനധികൃത പാറമടയില്‍ നിന്ന് ട്രാക്ടറും കംപ്രസറും അനുബന്ധ ഉപകരണങ്ങളും പിടികൂടിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

