
നെല്ലിയാമ്പതിയിൽ യെല്ലോ ലൈൻ ക്യാമ്പയിൻ നടത്തി

കോട്പ -2003 നിയമ പ്രകാരം നെല്ലിയമ്പതിയിലെ നിലവിലുള്ള നാലു വിദ്യാഭ്യാസ സ്ഥാപങ്ങളെയും പുകയില രഹിത വിദ്യാലയങ്ങളായി ഉയർത്തുന്നതിനു വേണ്ടി, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ യെല്ലോ ലൈൻ ക്യാമ്പയിൻ നടത്തി.

വിദ്യാലയത്തിന്റെ പുറം മതിലിൽ നിന്നും, 100 യാർഡ് അകലെ വരെ പുകവലിയും, മറ്റു പുകയില ഉൽപന്നങ്ങളും നിർബന്ധമായും ഉപയോഗിക്കാൻ പാടില്ല എന്നും, വിദ്യാലയത്തിന്റെ പരിസരത്തുള്ള റോഡുകളിൽ 100 യാർഡ് അകലെ റോഡിന്റെ കുറുകെ “കോട്പ -2003, പുകയില നിരോധിത മേഖല” എന്ന് മഞ്ഞ നിറത്തിൽ റോഡിൽ മാർക്ക് ചെയ്യുന്നതാണ് യെല്ലോ ലൈൻ ക്യാമ്പയിൻ. ഈ നിരോധിത മേഖലയുടെ ഉള്ളിൽ വച്ചു പുകവലിയോ, പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ, വിൽക്കുകയോ ചെയ്താൽ, കോട്പ നിയമം 2003 ലെ വകുപ്പ് 4 പ്രകാരം (COTPA-2003) 200 രൂപ പിഴ സ്പോട് ഫൈൻ ആയി ഇടാക്കുന്നതാണ്.

ഹെൽത്ത് ഇൻസ്‌പെക്ടർ, പോലീസ് സബ് ഇൻസ്‌പെക്ടർ, എക്‌സൈസ് ഇൻസ്‌പെക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് സ്കൂൾ പരിസരത്തും, കൂടാതെ പൊതുസ്ഥലത്തും പുകവലി കണ്ടാൽ സ്പോട് ഫൈൻ നൽകുവാനും, കേസ് എടുക്കുവാനും പ്രസ്തുത നിയമ പ്രകാരം അധികാരം ഉണ്ട്. നെല്ലിയാമ്പതിയിൽ സീതാര്കുണ്ട് എൽ. പി സ്കൂൾ, ചന്ദ്രാമല എസ്റ്റേറ്റ് എൽ. പി സ്കൂൾ, പോത്തുപാറ മണലാരൂ എസ്റ്റേറ്റ് എൽ. പി സ്കൂൾ, പാടഗിരി പോളച്ചിറക്കൽ ഹയർ സെക്കന്ററി സ്കൂൾ എന്നി നാലു വിദ്യാലയങ്ങളെ ആണ് പുകയില രഹിത വിദ്യാലയങ്ങളായി ഉയർത്താൻ തീരുമാനിച്ചത്തിന്റെ ഭാഗമാണ് സ്കൂൾ പരിസരത്ത് യെല്ലോ ലൈൻ ക്യാമ്പയിൻ നടത്തിയതെന്നു ഹെൽത്ത് ഇൻസ്‌പെക്ടർ ജെ. ആരോകിയം ജോയ്സൺ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
