മാതൃകാ പരമായ പ്രവർത്തനം കാഴ്‌ചവെച്ച ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു. 

Share this News


നെല്ലിയാമ്പതി ; നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു. ക്രിസ്തുമസ് രാത്രിയിൽ നെല്ലിയാമ്പതി വന മേഖലയിൽ പ്രസവ വേദനയുമായി വന്ന യുവതിയുടെയും, കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ അർധരാത്രി ജീപ്പിൽ അവർക്കൊപ്പം സഞ്ചരിക്കുകയും, ഡോക്ടർ ലക്ഷ്മിയുടെ നിർദ്ദേശനുസരണം അവരെ ശുശ്രുഷിക്കുകയും ചെയ്ത, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് സുദിന സുരേന്ദ്രൻ , നഴ്സിംഗ് അസിസ്റ്റന്റ് ജാനകി, പോബ്സ് എസ്റ്റേറ്റ് ഫർമസിസ്റ്റ് മിഥ്ലാജ്, ഡ്രൈവർ സാബു എന്നിവരെയാണ് പാലക്കാട്‌ ഒബ്സ് ഗെയ്നക് സൊസൈറ്റി ആദ്ധരിച്ചത്.

വടക്കഞ്ചേരിയിൽ വച്ച് നടന്ന ആരോഗ്യ പ്രവർത്തകരുടെ മാസാന്തര അവലോകന യോഗത്തിനിടക്കാണ്  പാലക്കാട്‌  ഒബ്സ് ഗെയ്‌നക് സൊസൈറ്റി പ്രതിനിതികൾ ഡോ ഹേമാ വാരിയർ,  ഡോ. സ്വർണവള്ളി  എന്നിവർ ചേർന്ന് കാഷ് അവാർഡ് നൽകി അനുമോദിച്ചത്. ദുർഗടം പിടിച്ച യാത്രയിൽ, വന്യ മൃഗങ്ങൾക്കിടയിൽ ആനയെയും, കാട്ടു പോത്തിൻ കൂട്ടത്തിനെയും പേടിക്കാതെ കുഞ്ഞിന്റെയും,  അമ്മയുടെയും  ജീവൻ രക്ഷിക്കാൻ ആരോഗ്യം പ്രവർത്തകർ എടുത്ത പ്രയത്നം പ്രശംസനാർഹമാണെന്ന് ഒബ്സ്ഗെയ്നക് സൊസൈറ്റി പ്രതിനിതികൾ അഭിപ്രായപ്പെട്ടു. ബ്ലോക്ക്‌ പരിധിയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും ആരോഗ്യ പ്രവർത്തകർ പങ്കെടുത്ത പൊതു സദസിലാണ് നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചത്.

പാലക്കാട്‌ ഒബ്സ് ഗെയ്നക് സോസൈറ്റി പ്രതിനിധി ഡോക്ടർ ഹേമ വാരിയർ,  ഡോക്ടർ സ്വർണ വള്ളി എന്നിവർ ആരോഗ്യ പ്രവർത്തകർക്ക് ക്യാഷ് അവാർഡ് കൈമാറുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!