വെള്ളമില്ല കൃഷി ഉപേക്ഷിച്ചു കണ്ണമ്പ്ര കരപ്പോറ്റയിലെ കർഷകർ 24 ഹെക്ടർ കൃഷി തരിശായി

Share this News

വടക്കഞ്ചേരി ; മംഗലംഡാം കനാലിൽനിന്ന് വെള്ളമെത്താത്തതിന്നാൽ കണ്ണമ്പ്ര കരപ്പോറ്റയിലെ കർഷകർ കൃഷി ഉപേക്ഷിച്ചു. ആറു വർഷമായി ഇവിടെ 24 ഹെക്ടർ കൃഷിഭൂമിയാണ് തരിശായി കിടക്കുന്നത്.

മംഗലംഡാം കനാലിൽനിന്നുള്ള വെള്ളം ആശ്രയിച്ചുള്ള കൃഷി പരീക്ഷണമായ തോടെ കണ്ണമ്പ്ര കാരപ്പൊറ്റ മേഖലയിൽ
പത്തുവർഷം മുമ്പ് 70 ഹെക്ടറോളം കൃഷിയുണ്ടായിരുന്നത് 46 ഹെക്ടറായി കുറഞ്ഞെന്ന് പാടശേഖരസമിതി സെക്രട്ടറി എൻ. ശിവരാജൻ പറഞ്ഞു.

കൃഷി ഉപേക്ഷിച്ചതിനെത്തുടർന്ന് പാടങ്ങൾ കാടുമൂടിക്കി ടക്കുന്നതിനാൽ സമീപത്ത് നെൽക്കൃഷിചെയ്യുന്ന പാടങ്ങളിൽ കാട്ടുപന്നിശല്യവും ചാ ഴിശല്യവും രൂക്ഷമായതായി കർഷകർ പറയുന്നു. നെൽ കൃഷി നിലനിർത്തുന്നതിനാ യി കണ്ണമ്പ്ര തോട്ടുപാലം വഴി കടന്നുപോകുന്ന മംഗലംഡാം കനാലിൽനിന്ന് കാരപ്പൊറ്റ ഭാഗത്തേക്ക് വെള്ളമെത്തിക്കണ മെന്നാണ് കർഷകരുടെ ആവ ശ്യം. ആറുവർഷമായി ജലസേചന വകുപ്പധികൃതരോടും കൃഷിവകുപ്പ് അധികൃതരോടും കർഷകർ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥർ
ഇടയ്ക്കിടെ സ്ഥലത്തെത്തി പരിശോധന നടത്തി പോകുന്നതല്ലാതെ തുടർനടപടികളുണ്ടാ യിട്ടില്ല.

തോട്ടുപാലത്തുനിന്ന് കാരപ്പൊറ്റയിലേക്ക് കനാലിൽനിന്ന് വെള്ളമെത്തിക്കുന്നതിനുള്ള ചാലുനിർമാണത്തിനായി വലിയ തുക വേണ്ടിവരും. സർക്കാർ സാമ്പത്തിക പ്രതിസ ന്ധി നേരിടുന്നതിനാൽ പദ്ധതി ഉടൻ നടപ്പാക്കാൻ സാധ്യത യില്ലെന്നാണ് സൂചന. വെള്ളം ലഭിക്കാത്തതിനുപുറമേ നെല്ലി ന് താങ്ങുവില സമയത്തിന് കിട്ടാത്തതും പല ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നതും കൃഷി ചെയ്യാൻ മടിക്കുന്നതിന് കാര
ണമാകുന്നുണ്ട്.

തോട്ടുപാലത്തുകൂടി കടന്നുപോകുന്ന കനാലിൽനിന്ന് കാരപ്പൊറ്റയിലേക്ക് വെള്ള മെത്തിക്കാനുള്ളപദ്ധതി പരിഗണനയിലുണ്ടെന്നും തുടർനടപടികളുമായി മുന്നോട്ടുപോ കുമെന്നും പി.പി. സുമോദ് എം.എൽ.എ. പറഞ്ഞു.

കണ്ണമ്പ്ര കാരപ്പൊറ്റയിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് തരിശിട്ടിരിക്കുന്ന പാടം

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News
error: Content is protected !!