കൊന്നയ്ക്കൽകടവ് മണിമൊക്കിൽ തടയണ തകർന്നു ; വെള്ളം നഷ്‌ടപ്പെട്ടു

Share this News

തടയണ സൈഡ് തള്ളി പോയി
കിഴക്കഞ്ചേരി..കൊന്നയ്ക്കൽകടവു് മണിമൊക്ക് തടയണ  സൈഡ് തള്ളി പോയി തടഞ്ഞുനിർത്തിയ വെള്ളം പൂർണ്ണമായും നഷ്ടമായി. വേനൽ കടുത്തതോടെ തോട്ടിലെ വെള്ളം കുറഞ്ഞതോടെ നാട്ടുകാർ തടയണ ഇടുകയും ഒരാഴ്ച്ചയോളം വെള്ളം തടയണ നിറഞ്ഞുനിന്നതായിരുന്നു. ഈ പ്രദേശത്തെ കുടിവെള്ളത്തിനും, കാർഷിക ആവശ്യത്തിനുമായി ഉപകാരപെടുന്ന തടയണയിലെ വെള്ളമാണ് വേനൽ ആരംഭിക്കുമ്പോൾ തന്നെ നഷ്ടമായത് ഉടനെ സൈഡ് കെട്ടി തടയണ പുനസ്ഥാപിച്ച് വെള്ളം സംഭരിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ഗ്രാമസഭയിൽ ആവശ്യപെട്ടിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News
error: Content is protected !!