
പാലക്കാട് പുതു പരിയാരം സ്വദേശി പ്രസാദ് (കണ്ണൻ – 42) എന്നയാൾ പഞ്ചായത്തിൽ നിന്ന് കണക്കെടുക്കാൻ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അടുക്കളകുളമ്പിലുള്ള ലളിത എന്ന സ്ത്രീയുടെ കഴുത്തിൽ അണിഞ്ഞിരുന്ന 2 പവൻ തൂക്കം വരുന്ന മാല കണ്ണിൽ മുളക് പൊടി വിതറി പൊട്ടിച്ച് കടന്നുകളഞ്ഞത്. തന്നെ ഒരു കാരണവശാലും പോലീസ് പിടി കൂടാതിരിക്കാൻ, പ്രതി ബന്ധുവിന്റെ പേരിലുള്ള മോട്ടർസൈക്കിൾ ഉപയോഗിച്ചും,നമ്പർ പ്ലേറ്റ് മറച്ചും,ഇടയ്ക്കിടെ വേഷവിധാനം മാറ്റിയും, പരമാവധിക്യാമറകളിൽ പെടാതെ യാത്ര ചെയ്തും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, വടക്കഞ്ചേരി പോലീസിന്റെ അതിസമർത്ഥവും, ശാസ്ത്രീയവുമായ അന്വേഷണത്തിനൊടുവിൽ പിടിക്കപ്പെടുകയായിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ IPS, ആലത്തൂർ DYSP മുരളീധരൻ , വടക്കഞ്ചേരി ഇൻസ്പെക്ടർ K. P ബെന്നി എന്നിവരുടെ നേതൃത്വത്തിൽ വടക്കഞ്ചേരി SI
C. B മധു , അഡിഷ്ണൽ സബ്ബ് ഇൻസ്പെക്ട്രർ കൃഷ്ണപ്രസാദ്, പോലീസ് ഓഫീസർമാരായ ഉവൈസ്, പ്രദീപ്, ബ്ലെസ്സൻ ജോസ്, റിനു മോഹൻ,പ്രതീഷ്, ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol
