വാളയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് പരിക്ക് ; വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്

Share this News



പാലക്കാട് വാളയാറിൽ കാട്ടാന ആക്രമണം, കൃഷി സ്ഥലത്തിറങ്ങിയ കാട്ടാനയെ ഓടിക്കാനിറങ്ങിയയാളെ ചവിട്ടി; പരിക്കേറ്റത് വാളയാർ സ്വദേശി വിജയന്

പാലക്കാട്‌ വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു. വാളയാർ സ്വദേശി വിജയനാണ് കാട്ടാനയുടെ ചവിട്ടേറ്റത്. കൃഷിസ്ഥലത്ത് വച്ചാണ് കർഷകനെ കാട്ടാന ചവിട്ടിയത്. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്. പരിക്കേറ്റ വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മണിയോടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വിജയൻ എത്തുകയായിരുന്നു. നെഞ്ചിനും ഇടുപ്പിനുമാണ് വിജയന് പരിക്കേറ്റത്.

വാളയാർ മേഖലയിൽ തുടർച്ചയായി കൃഷി സ്ഥലങ്ങളിലും ജനവാസ മേഖലയിലും കാട്ടാനകൾ എത്തുകയും കൃഷി നശിപ്പിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിനിടെയാണ് ഒരു കർഷകനെ കാട്ടാന ആക്രമിച്ചത്. വിജയന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിജയനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരുക്ക് ഗുരുതരമായതോടെ തൃശൂരിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News
error: Content is protected !!