വടക്കഞ്ചേരി ടൗണിൽ ചെറുപുഷ്‌പം ജംഗ്ഷനിൽ യാത്രക്കാർക്കു തണലൊരുക്കി വ്യാപാരികൾ

Share this News



വടക്കഞ്ചേരി ടൗണിൽ ചെറുപുഷ്‌പം ജംഗ്ഷനിൽ യാത്രക്കാർക്കു തണലൊരുക്കി വ്യാപാരികൾ.കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിലാണ് ടി. നസറുദ്ദീൻ ദിനത്തോടനുബന്ധിച്ച് ജംഗ്ഷനിൽ താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. ഇവിടെ ഉണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം അപകടഭീഷണിയെതുടർന്ന് പൊളിച്ചുനീക്കിയിരുന്നു. ഇതിനാൽ പൊരിവെയിലത്തു റോഡ് വക്കിൽനിന്ന് യാത്രക്കാർ കഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരുടെ ദുരിതം കണ്ടായിരുന്നു വ്യാപാരികളുടെ തത്സമയ ഇടപെടൽ.

യൂണിറ്റ് പ്രസിഡന്റ് കെ.എം. ജലീൽ കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. ബാലമുരളി, ട്രഷറർ സി.എസ്. സിദ്ദിക്ക്, വി.ആർ. രാമസ്വാമി, ബിൻസി സെബാസ്റ്റ്യൻ, എം.ഡി. ജോസ്, വി.എസ്. ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്ഥലത്തു പിന്നീട് പുതിയ കാത്തിരിപ്പുകേന്ദ്രം നിർമിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News
error: Content is protected !!