

നെല്ലിയാമ്പതി ; പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതിയിൽ ഇന്നലെ രാവിലെ 8 മണിയോട് കൂടി തോട്ടം തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. നെല്ലിയാമ്പതി പകുതിപാലത്ത് സ്ഥിതിചെയുന്ന കേരളാ ഫോറെസ്റ്റ് ആൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ തോട്ടത്തിലെ തൊഴിലാളിയായ എസ് പഴനിസ്വാമിയെയാണ് കാട്ടാന പിന്നിൽ നിന്നും ആക്രമിച്ചത്. നെല്ലിയാമ്പതി പോത്ത്മല നിവാസിയായ പഴനിസാമി കാരാപ്പാറ യിലേക്കുള്ള യാത്രാ മധ്യേ ആണ് കാട്ടാന ആക്രമണത്തിന് ഇരയായത്.
സംഭവത്തെ തുടർന്ന് തോട്ടം തെഴിലാളികൾ നെല്ലിയാമ്പതി പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ വിളിച്ചറിയിക്കുകയും അവിടുന്ന് 108 ആംബുലൻസിന്റെ സഹായത്തോടെയാണ് പഴനിസാമിയെ നെമ്മാറ ആശുപത്രിയിലേക്ക് എത്തിച്ചത്. കാട്ടാന ആക്രമണത്തിൽ പഴനിസാമിയുടെ വാരിയെല്ല് പൊട്ടുകയും ശരീരത്താകമാനം പരിക്കുകൾ ഏൽക്കുകയും ചെയ്തിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റ പഴനിസാമിയെ തുടർ ചികിത്സയ്ക്കായി ജില്ലാശുപത്രിയിലേക്ക് മാറ്റി.പരിക്ക് ഗുരുതരമായതിനെ തുടർന് പാലക്കാട് നിന്നും തൃശൂർ മെഡിക്കൽ കോളേജിലക്കു മാറ്റി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
