
പുതുക്കോട് ആറ് പതിറ്റാണ്ട് നീണ്ട കമ്മ്യൂണിസ്റ്റ് ജീവിതത്തിന് പരിസമാപ്തി.
ബീഡിത്തൊഴിലാളിയായി തുടങ്ങി പുതുക്കോട് സിപിഐ (എം)ന്റെ അമരക്കാരനായി മാറിയ പുതുക്കോട് അപ്പക്കാട് വീട്ടിൽ കാദർ റാവുത്തർ മകൻ എ.കെ.സെയ്ദ് മുഹമ്മദ് ദീർഘകാലം പുതുക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും വടക്കഞ്ചേരി ഏരിയ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു.
പുതുക്കോട് പാർട്ടിയും വർഗ്ഗബഹുജന സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക നേതൃത്വമായി.
രണ്ടുവട്ടം പുതുക്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വർഷക്കാലം പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ച എ കെ എസ് ദീർഘകാലം കണ്ണമ്പ്ര സഹകരണ ബാങ്ക് ഭരണസമിതിയംഗമായും വൈസ് പ്രസിഡന്റായും പിന്നീട് പുതുക്കോട് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പാലക്കാട് ജില്ലാ സഹകരണബാങ്കിന്റെയും കേരള സംസ്ഥാന സഹകരണ ബാങ്കിന്റെയും ഭരണസമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം ഇന്ന് (07-04-2024 തിങ്കളാഴ്ച്ച) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പുത്തിരിപ്പാടം പള്ളിയിൽ വെച്ച് നടക്കും.
ഭാര്യ:ബീപാത്തുമ്മ
മക്കൾ: സഫിയ(സെബി), സുൽഫിക്കർ
മരുമക്കൾ: സുരേഷ് വേലായുധൻ, ഫാസില