വടക്കഞ്ചേരി  ഗ്രാമപഞ്ചായത്ത്   മനസ്സോടിത്തിരി മണ്ണ് എന്ന പദ്ധതി ; യു ബി എസ് വില്ലാസ് സൗജന്യമായി നൽകുന്ന ആറു സെന്റ് സ്ഥലത്തിന്റെ ആധാരം കൈമാറി.

Share this News

വടക്കഞ്ചേരി  ഗ്രാമപഞ്ചായത്ത്   “മനസ്സോടിത്തിരി മണ്ണ് ” എന്ന പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട രണ്ടു കുടുംബങ്ങൾക്ക് വീട് വെക്കുന്നതിന്നുവേണ്ടി UBS വില്ലാസ് M D. എം ബിനേഷ്  സൗജന്യമായി ആറു സെന്റ് സ്ഥലത്തിന്റെ ആധാരം വടക്കഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കൈമാറി, ചടങ്ങിൽ തരൂർ MLA.  പി പി സുമോദ് ഉദ്ഘാടനം നിർവഹിച്ചു, ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷയായി. കൂടാതെ പഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡന്റ്,  നിരവധി വാർഡ് മെമ്പേഴ്സ്, റോട്ടറി മെമ്പേഴ്സ് തുടങ്ങി ഒട്ടനവധിപേർ വേദിയിൽ സന്നിഹിതരായി. UBS MD.ബിനേഷിനെ MLA യും പഞ്ചായത്ത്‌ പ്രസിഡന്റും ചേർന്ന് ആദരിക്കുകയുണ്ടായി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF

Share this News
error: Content is protected !!