
പാലക്കാട് സ്മാര്‍ട് സിറ്റിയുടെ ഭാഗമായുള്ള പുതുശ്ശേരി സെന്‍ട്രലിലേയും കണ്ണമ്പ്രയിലേയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ടെന്‍ഡര്‍ വിളിച്ചു. നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ആദ്യ ഘട്ട പാക്കേജിന് 1100 കോടി രൂപയാണ് എസ്റ്റിമേറ്റ് കണ്ടിരിക്കുന്നത്. 1400 ഏക്കര്‍ ഭൂമിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ചെലവ് കണക്കാക്കിയിരിക്കുന്നത്.
രൂപകല്‍പന മുതല്‍ നിര്‍മാണവും മെയിന്റനന്‍സും ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളും ചേര്‍ന്ന ഇപിസി (എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) കരാറിനാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ (ഐസിസിസി) കെട്ടിടം, ലാന്‍ഡ് സ്കേപ്, ഐസിടി എന്നിവയ്ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ വൈകാതെ ആരംഭിക്കും.
പദ്ധതി പ്രദേശത്ത് ആവശ്യമായ റോഡുകള്‍, ഡ്രെയ്നേജുകള്‍, പാലങ്ങള്‍, ജലവിതരണ ശൃംഖല, അഗ്നിശമന മാര്‍ഗങ്ങള്‍, ജലപുനരുപയോഗ സംവിധാനങ്ങള്‍, സീവറേജ് ലൈനുകള്‍, ഊര്‍ജ്ജവിതരണ സംവിധാനങ്ങള്‍, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വ്യാവസായിക മലിനജല ശേഖരണ സംവിധാനങ്ങള്‍, മലിനജല സംസ്കരണ പ്ലാന്റ് തുടങ്ങിയവയാണ് അടിസ്ഥാന സൗകര്യവികസനത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പദ്ധതിയുടെ മാസ്റ്റര്‍പ്ലാനും ഡിപിആറും തയ്യാറായിക്കഴിഞ്ഞു. പദ്ധതി നടത്തിപ്പിനായി 50:50 ഇക്വിറ്റി പങ്കാളിത്തത്തോടെ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) കേരള സർക്കാരും ചേർന്ന് രൂപംകൊടുത്ത കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഐസിഡിസി) എന്ന സ്പെഷ്യൽ പർപസ് കമ്പനിയാണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി വഴി 1789.92 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുക. പദ്ധതിപ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1789.92 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കും. സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/KnJdNEU5a7kDUL6sShYkJS
