
ആലത്തൂർ അഗളിയിൽ ഷിബു എന്ന ആദിവാസി യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ആദിവാസികൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ സർക്കാരിനും പോലീസിനും പ്രത്യേകമായ ബാധ്യതയുണ്ട്. എന്നാൽ സർക്കാരും പോലീസും നിഷ്ക്രിയത്വം പുലർത്തുകയും പലപ്പോഴും കുറ്റവാളികളുടെ കൂടെ നിൽക്കുകയും ചെയ്യുന്നതു കൊണ്ടാണ് കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ആലത്തൂർ, തരൂർ മണ്ഡലങ്ങളിലെ വാർഡ്തല ഇലക്ഷൻ പ്രവർത്തനങ്ങളിൽ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു
സംസ്ഥാന കമ്മിറ്റി അംഗം പി. എസ്. അബുഫൈസൽ മാസ്റ്റർ, ജില്ല സെക്രട്ടറിമാരായ ശരീഫ് പള്ളത്ത്, ചന്ദ്രൻ പുതുക്കോട്, ബാബു തരൂർ, കമ്മിറ്റിയംഗം എ. ഉസ്മാൻ, ഷക്കീല സലീം മണ്ഡലം പ്രസിഡന്റ് ഹമീദ് എരിമയൂർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ. അബ്ദുൽ മജീദ് മാസ്റ്റർ, സെക്രട്ടറി എം.എ. സക്കീർ ഹുസൈൻ, മണ്ഡലം വൈസ് പ്രസിഡൻ്റ് ഉസ്മാൻ മാളികപറമ്പ്, എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
