

വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലെ ഹോട്ടലുകളിലും, കടകളിലും, മറ്റു വ്യാപാര സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി നെല്ലിയാമ്പതി പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ പൊതുജനആരോഗ്യ വിഭാഗം ജീവനക്കാർ. ഹോട്ടലുകളുടെ ശുചിത്വവും മറ്റു വ്യാപാര സ്ഥാപനങ്ങളിൽ പുകയില വിരുദ്ധ ബോർഡ് പ്രദർശന പരിശോധനയുമാണ് ഇന്നലെ നെല്ലിയാമ്പതി പ്രദേശത്ത് ആരോഗ്യ വകുപ്പ് നടത്തിയത്. പരിശോധനയിൽ പുകയില വിരുദ്ധ ബോർഡ് പ്രദർശിപ്പിക്കാത്തതിന് പിഴയായി 1200 രൂപ സ്പോട്ട് ഫൈൻ ഈടാക്കി. ഹെൽത്ത് ഇൻസ്‌പെക്ടർ ജെ ആരോഗ്യം ജോയ്‌സന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ബി അഫസൽ, എസ് ശരൺറാം എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നും, സാനിറ്ററി ഫിറ്റ്നസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും പ്രാദേശിക പൊതുജനാരോഗ്യ അധികാരിയും മെഡിക്കൽ ഓഫീസറുമായ ഡോ ജിനേഷ്മോൻ ചാണ്ടി അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
