
മെയ് 17 മുതൽ തായ്വാനിലെ തായ്പോയ് സിറ്റിയിൽ നടന്നുവരുന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് ആൻഡ് അത്ലറ്റിക്സിൽ പാലക്കാടിന് അഞ്ചു മെഡൽ നേട്ടം. ഒരു സ്വർണ്ണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെയാണ് പാലക്കാടിന്റെ നേട്ടം.
നെന്മാറ സർക്കാർ ഗേൾസ് ഹൈസ്കൂൾ അധ്യാപിക കൂടിയായ എ ശ്രീദേവി ഹോക്കിയിൽ സ്വർണ്ണ മെഡൽ നേട്ടത്തോടെ പാലക്കാടിന്റെ അഭിമാനമായി. അധ്യാപകനായ രാമനാഥനാണ് ഭർത്താവ്.
ആലത്തൂർ മലമലമുക്ക് സ്വദേശിനിയായ പ്രയാദേവിയാണ് 45 വയസിനു മുകളിൽ പ്രായമുള്ളവരുടെ ബാസ്കറ്റ് ബോൾ മത്സരത്തിൽ വെള്ളി കരസ്തമാക്കിയത്. പഞ്ചാബ് നാഷണൽ ബാങ്ക് ഇൻഷുറൻസ് മാനേജരാണ് പ്രിയദേവി.
ഭർത്താവ് സുരേഷ്, ശ്രുതിക, ശ്രാവൺ എന്നിവരാണ് മക്കൾ.
45 വയസിനു മുകളിൽ പ്രായമുള്ളവരുടെ 5 കിലോമീറ്റർ നടത്തത്തിൽ വെള്ളി നേടിയത് പറളി അയ്യർമല മുടിയിൽതൊടി വീട്ടിൽ എം പി കുഞ്ചൂവാണ്.കെൽട്രോൺ ഉദ്യോഗസ്ഥനാണ്.
വടക്കഞ്ചേരി മുടപ്പല്ലൂർ സ്വദേശിനി വസന്ത രണ്ട് വെങ്കലമെഡൽ നേടി. 400 മീറ്റർ ഹർഡിൽസിലും, ട്രിപ്പിൾ ജമ്പിലുമാണ് വസന്തയുടെ മെഡൽ നേട്ടം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
