
ടാറിങ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും തച്ചനടി-അഞ്ചുമുറി റോഡിൽ കുഴികൾ വീണുതുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലാണ് റോഡിൽ കുഴികളായത്. ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡാണിത്. നാലുവർഷത്തോളമായി തകർന്നുകിടന്നിരുന്ന റോഡിൽ യാത്രാദുരിതം രൂക്ഷമായിരുന്നു. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയാണ് ടാറിങ് പൂർത്തിയാക്കിയത്. കുഴികൾ വീണതോടെ റോഡ് അതിവേഗം തകരുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
കുഴി വീണ ഭാഗങ്ങൾ പി.പി. സുമോദ് എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധിച്ചു. മഴ മാറിയാലുടൻ ടാറിങ് നടത്തി കുഴിയടയ്ക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ടെന്ന് പി.പി. സുമോദ് പറഞ്ഞു. ഗ്രാമപ്പഞ്ചായത്തിലെ മറ്റൊരു പ്രധാന റോഡായ കാരപ്പൊറ്റ-ചൂലിപ്പാടം റോഡിന്റെ ടാറിങ് മഴയ്ക്കു മുൻപ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. തൃശ്ശൂർ മെഡിക്കൽ കേളേജ്, എളനാട്, ചേലക്കര എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴികൂടിയാണിത്. 2019-ൽ ചൂലിപ്പാടം റോഡിന്റെ നവീകരണം ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ നീളുകയായിരുന്നു. മഴ മാറിയാലുടനെ ഈ റോഡിന്റെ ടാറിങ് ആരംഭിക്കുമെന്ന് പി.പി. സുമോദ് പറഞ്ഞു.
.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
