വടക്കഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.

Share this News



വടക്കഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. എം.ഇ.എസ് സെൻട്രൽ സ്കൂളിലെ പരിസ്ഥിതി ദിന പരിപാടികൾ വടക്കഞ്ചേരി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എ . സലിം ഉദ്ഘാടനം നിർവഹിച്ചു.
അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക്  മാലിന്യം ഉയർത്തുന്ന പ്രശ്നങ്ങൾ, പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം കുട്ടികളുമായി സംവദിച്ചു.  സ്കൂൾ സെക്രട്ടറി സുലൈമാൻ ചിഞ്ചൂസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  പ്രിൻസിപ്പൽ  ശ്രീജ രാജശേഖരൻ സ്വാഗതം ആശംസിച്ചു..പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടത്തിന്റെ ഉദ്ഘാടനവും നടന്നു. പരിസ്ഥിതി സംരക്ഷണം തീം ആയി  പോസ്റ്റർ മേക്കിങ് മത്സരം , സീഡ് ബോൾ വിതറൽ,പരിസ്ഥിതി ക്വിസ് തുടങ്ങിയ പരിപാടികൾ നടന്നു. മൽസര വിജയികൾക്ക്, സ്കൂൾ ജോ: സെക്രട്ടറി ജിയാസുദ്ധീൻ പി എ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ  നിഖിൽ,ധന്യ ,സച്ചു എന്നിവർ സമ്മാനങ്ങൾ നൽകി.  അക്കാദമിക് കോ കോർഡിനേറ്റർ പ്രീത പുഷ്പരാജ് നന്ദി രേഖപെടുത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!