
എൻസിപി (എസ് ) 27ാം ജന്മദിന പരിപാടികൾ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. രാവിലെ ഓഫീസ് അങ്കണത്തിൽ ജില്ലാ പ്രസിഡന്റ് മോഹൻ ഐസക്ക് പതാക ഉയർത്തി നിർവ്വഹിച്ച ശേഷം ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന ആഘോഷ പരിപാടികൾ എൻസിപി (എസ് ) സംസ്ഥാന സെക്രട്ടറി ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ദേശീയ നേതാവും വനം വന്യജീവി വകുപ്പ് മന്ത്രിയുമായ എ കെ ശശീന്ദ്രനെ ഒറ്റതിരിഞ്ഞ് അക്രമിക്കാൻ ശ്രമിക്കുന്നവർ
ചരിത്രത്തിൻ്റെ ചവറ്റ് കൊട്ടയിലേക്ക് എറിയപ്പെടുമെന്നും അദ്ദേഹം ഉന്നയിച്ച ഗൂഡാലോചന എന്ന സംശയം യാഥാർത്ഥ്യമാകുന്ന വർത്തമാനകാലത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി അദ്ദേഹത്തോട് മാപ്പ് പറയേണ്ടിവരുമെന്നും
കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മോഹൻ ഐസക്ക് അദ്ധ്യഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം ഷെനിൻ മന്ദിരാട്, ജില്ലാ ജനറൽ സെകട്ടറിമാരായ പൊന്നിൽ വേണു, ആർ ബാലസുബ്രഹ്മണ്യം, ബ്ലോക്ക് പ്രസിഡന്റ് കബീർ വെണ്ണക്കര എൻ എം സി ജില്ലാ പ്രസിഡന്റ് അഡ്വ: കെ ജി രാജി
രാജേഷ് മലമ്പുഴ, ജഗദീഷ് പിരായിരി, ജനാർദ്ദനൻപറളി, ജനാർദ്ദനൻ കൊടുന്തിരപ്പുള്ളി, അജയൻ തിരുനെല്ലായി,
ശിവരാമൻ കെ, സൈമൺ ഐസക്ക്, പാർവ്വതി അയിലൂർ, താഹിർ പാലക്കാട്, കാജാ വെണ്ണക്കര, സുധീഷ് കളപ്പെട്ടി, കൃഷ്ണൻ വെണ്ണക്കര തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
