Share this News

കോടതിയിലെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പുതുശ്ശേരി കുരുടിക്കാട് ഗോകുൽ നിവാസിൽ പരേതനായ കൃഷ്ണന്റെ ഭാര്യ പാറു (83) ആണു മരിച്ചത്. ഇന്നലെ രാവിലെ ഒൻപതരയോടെയാണു സംഭവം.സിവിൽ സ്റ്റേഷനകത്തുള്ള കോടതിവരാന്തയിൽ നിൽക്കുന്നതിനിടെ പാറു കുഴഞ്ഞുവീഴുകയായിരുന്നെന്നു കൂടെയുണ്ടായിരുന്നവർ പറഞ്ഞു. സിവിൽ സ്റ്റേഷനിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ 108 ആംബുലൻസ് എത്തിച്ച് ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. വസ്തുതർക്കവുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് ഇവർ ഒറ്റയ്ക്കു കോടതിയിലെത്തിയതെന്നാണു ബന്ധുക്കൾ പറയുന്നത്. മക്കൾ: വസന്ത, ഷൈല, വിജി, ഗിരിജ, ശ്രീജ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News