അവിനാശിറോഡ് റെയിൽവേ മേൽപാലത്തിൽ ഗർഡർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ 13 വരെ രാത്രി 11 മുതൽ രാവിലെ 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Share this News

പയനിയർ മിൽ ജംക്ഷൻ മുതൽ കോയമ്പത്തൂർ മെഡിക്കൽ കോളജ് വരെയുള്ള പാതയിൽ ഗതാഗതം പൂർണമായും തടയുമെന്നു ദേശീയപാത അധികൃതർ അറിയിച്ചു. കോയമ്പത്തൂർ നഗരത്തിൽ നിന്നു വിമാനത്താവളം ഭാഗത്തേ ക്കുള്ള ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ലക്ഷ്‌മി മിൽ ജംക്ഷനിൽ നിന്നു വലത്തോട്ടു തിരിഞ്ഞു ട്രിച്ചി റോഡിലെത്തിയോ, ഗാന്ധിപുരം – ജിപി സിഗ്നൽ -ഗണപതി – വിളാംകുറിച്ചി – കാളപട്ടി വഴിയോ അവിനാശി റോഡിലേക്കു പോകണം. ഇരുചക്രവാഹനങ്ങൾ, കാറുകൾ എന്നിവ ലക്ഷ്‌മി മിൽ ജംക്ഷനിലെത്തി ഇടത്തോട്ടു തിരിഞ്ഞു റൊട്ടിക്കട മൈതാനം, ഗാന്ധിമാ നഗർ, ടൈഡൽ പാർക്ക് വഴി അവിനാശി റോഡിലേക്കു കടക്കാം. നഗരത്തിലേക്കു കടക്കുന്ന ബസുകൾ തൊട്ടിപാളയം പിരിവിൽ നിന്നു വലത്തോട്ട് തിരി ഞ്ഞ് കാളപ്പട്ടി – ശരവണംപട്ടി വഴി ഗാന്ധിപുരത്തു വരികയോ, എൽ ആൻഡ് ടി ബൈപാസ് സിങ്കാനല്ലൂർ – രാമനാഥപുരം വഴി നഗരത്തിലേക്കു കടക്കുകയോ ചെയ്യണം. ഇരുചക്ര വാഹനങ്ങൾ, കാറു കൾ ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ കൊഡിസിയ ജംക് ഷൻ അല്ലെങ്കിൽ സിഎംസി ജംക്ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞു ടൈഡൽ പാർക്ക് – റൊട്ടി ക്കട ജംക്‌ഷൻ – പയനിയർ മിൽ വഴി അവിനാശി റോഡിലേക്കു കടക്കണം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/F7An5xCcR1M2nINxPmNSd2


Share this News
error: Content is protected !!