
കെട്ടിടം നിർമിച്ചിട്ട് നാലുവർഷം കഴിഞ്ഞെങ്കിലും മഞ്ഞപ്ര വാതകശ്‌മശാനം തുറക്കാൻ വൈകുന്നു
നിലവിൽ സമീപത്തുള്ള ഷെഡ്‌ഡിലാണ് സംസ്കാരച്ചടങ്ങുകൾ നടത്തുന്നത്. ഇതിനുള്ള സജ്ജീകരണങ്ങൾ തിരുവില്വാമലയിൽനിന്ന് എത്തിക്കണം. ചടങ്ങുകൾ നടത്തുന്നതി നായി ആളെയും തിരുവില്വാമലയിൽനിന്ന് കൂട്ടിക്കൊണ്ടുവരണം. ഇതൊഴിവാക്കാനാണ് കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്ത് വാതകശ്മശാനം നിർമിക്കാൻ തീരുമാനിച്ചത്.ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് വാതക സ്മശാനം കെട്ടിടം നിർമിച്ചത്.
പ്രവർത്തനമില്ലാതായതോടെ കെട്ടിടവും ഇതോടനുബന്ധിച്ച് വാങ്ങിയ സാധനങ്ങളും കേടു വന്ന് നശിക്കയാണ്.
മൃതദേഹം വഹിച്ചുകൊണ്ടു പോകുന്നതിനുള്ള സ്ട്രച്ചറിൻ്റെ ചക്രം പൊട്ടിയനിലയിലാണ്.
ജനറേറ്ററും മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള ചേമ്പറും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം തുടങ്ങുന്നത് നീളുകയാണ്. ഉപകരണങ്ങളെല്ലാം കേടുവന്ന് പൂർണമായി നശിച്ചുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടന്ന് പ്രവർത്തനമാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കെട്ടിടം നിർമിച്ച്
നാലുവർഷത്തിലേറെയായെങ്കിലും പ്രവർത്തനം തുടങ്ങാൻ വൈകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്.
കെട്ടിടവും ചേമ്പറുമുൾപ്പെടെ സ്ഥാപിച്ചെങ്കിലും അനുബ ന്ധസൗകര്യങ്ങൾ ഇനിയും ഒരുക്കാനുണ്ടെന്ന് കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എ.സുമതി തന്നെ സമ്മതിക്കുന്നു.
ഇതിനായി 6.75 ലക്ഷം രൂപയുടെ കരാർനടപടികൾ പുരോഗമിക്കുന്നുണ്ട്. ജോലി പൂർത്തി യാക്കി ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
