പി പി സുമോദ് എംഎൽഎയുടെ എം.എൽ.എ എക്സലൻസ് അവാർഡിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Share this News

തരൂർ നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മെറിറ്റിലൂടെ മണ്ഡലത്തിലെ  എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പി പി സുമോദ് എംഎൽഎയുടെ എം.എൽ.എ എക്സലൻസ് അവാർഡ് അനുമോദനം വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തി പ്രസ്തുത ചടങ്ങിൽ മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി ഉന്നത വിജയം കരസ്ഥമാക്കിയ 400 വിദ്യാർത്ഥികളെ അനുമോദിച്ചു.  പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. കെ ചാമുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.പി സുമോദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സതീഷ്, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ഐ ഹസീന ടീച്ചർ, തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമണി ടീച്ചർ, കുത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ടി സഹദേവൻ ,വാസുദേവൻ പിള്ള മാസ്റ്റർ എന്നിവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News
error: Content is protected !!