സിപിഐ ജില്ലാ സമ്മേളനം ഇന്നു മുതൽ വടക്കഞ്ചേരിയിൽ

Share this News



സിപിഐ ജില്ലാ സമ്മേളനം ഇന്നു മുതൽ 20 വരെ വടക്കഞ്ചേരിയിൽ നടക്കും ഇന്നു പതാക ജാഥ,കൊടിമരജാഥ, ബാനർ ജാഥ എന്നിവയ്ക്കു സമ്മേളന നഗരിയിൽ സ്വീകരണം നൽകും.ഇന്നെലെ വൈകിട്ട് ഉൽപന്ന ശേഖരണ ജാഥയ്ക്കു വടക്കഞ്ചേരിയിൽ സ്വീകരണം നൽകി. ജാഥ അഖിലേന്ത്യാ കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ വടവന്നൂരിൽ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു ഭക്ഷണം തയ്യാറാക്കുന്നത് ഈ ഉൽപന്നങ്ങൾ ഉപയോഗിച്ചാണ്.

ഇന്നു പുതുപ്പരിയാരം, കഞ്ചികോട്,കിഴക്കഞ്ചേരി, വണ്ടാഴി എന്നിവടങ്ങളിൽ നിന്നാരംഭിക്കുന്ന ജാഥകളെ സമ്മേളന നഗരിയിൽ സ്വീകരിക്കും. വൈകിട്ട് 3 ന് റെഡ് വൊളന്റിയർ മാർച്ച് നടക്കും. തുടർന്ന് പൊതുസമ്മേളനം

മുതിർന്ന അംഗം കെ.ഇ ഹനീഫ  പതാക ഉയർത്തും സംസ്‌ഥാന എക്സ‌ിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് അധ്യക്ഷത വഹിക്കും. ദേശീയ കൗൺസിൽ അംഗം മന്ത്രി ജി.ആർ. അനിൽ സംസ്‌ഥാന എക്സിക്യൂട്ടീവ് അംഗം മന്ത്രി കെ. രാജൻ എന്നിവർ  പ്രസംഗിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
  

Share this News
error: Content is protected !!