Share this News

ബൈക്ക് ലോറിയിൽ തട്ടി യുവാവു മരിച്ചു.നെന്മാറ പോത്തുണ്ടി കൊടുവാൾ പാറയിൽ മണികണ്ഠൻ
മകൻ ബിനീഷ്(24) ആണു മരിച്ചത്. ഒപ്പം യാത്ര ചെയ്ത് സുശാന്തിൻ്റെ കാലിനു ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി 8.30ന് നെന്മാറ അയിനംപാടം വളവിലായിരുന്നു അപകടം. വടക്കഞ്ചേരിയിലേക്കു പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന ലോറിയുടെ ഒരു വശത്തു തട്ടി റോഡിൽ വീഴുക യായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനീഷിനെ രക്ഷിക്കാനായില്ല. സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനാണ് ബിനീഷ്.
അമ്മ:ബിന്ദു,
സഹോദരൻ: മനീഷ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
Share this News