സംസ്ഥാനത്തെ കമ്യൂണിസ്‌റ്റ് പാർട്ടികളുടെ ചരിത്രത്തിൽ ആദ്യമായി പാലക്കാട് ജില്ലാ വനിതാ സെക്രട്ടറിയായി സുമലത മോഹൻദാസിനെ തെരഞ്ഞെടുത്തു

Share this News


സംസ്‌ഥാനത്തെ കമ്യൂണിസ്‌റ്റ് പാർട്ടികളുടെ ചരിത്രത്തിൽ ആദ്യമായി വനിതാ ജില്ലാ സെക്രട്ടറി. സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസിനെ (44) തിരഞ്ഞെടുത്തു. കേരളത്തിൽ സിപിഎമ്മിലും സിപി ഐയിലും ഇതുവരെ വനിതാ ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല.

മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായ അകത്തേത്തറ തോട്ടപ്പുരയിൽ സുമലത മോഹൻദാസ് സിപിഐ സംസ്‌ഥാന കൗൺസിൽ അംഗം,കേരള മഹിളാ സംഘം ദേശീയ കൗൺസിൽ അംഗം,മഹിളാസംഘം ജില്ലാ സെക്രട്ടറി, സാമൂഹിക നീതി വകുപ്പ് കൗൺ സിൽ അംഗം, സംസ്‌ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. മലമ്പുഴ പഞ്ചായത്തിൽ തുടർച്ചയായി മൂന്നു തവണ അംഗവും മുൻ പ്രസിഡൻ്റുമാണ്.

സിപിഐ പാലക്കാട് മുൻ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജാണ് നിലവിൽ അസിസ്റ്റന്റ് സെക്രട്ടറിയായ സുമലതയെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു നിർദേശിച്ചത്. ജില്ലാ എക്സ‌ിക്യൂട്ടീവ്, ജില്ലാ കൗൺസിൽ അംഗങ്ങളുടെ യോഗം ഒറ്റക്കെട്ടായാണ് തിരഞ്ഞെടുത്തതെന്നു നേതൃത്വം അറിയിച്ചു.ജില്ലാ കൗൺസിലിലേക്ക് 50 അംഗങ്ങളെയും തിരഞ്ഞെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr 

Share this News
error: Content is protected !!