വടക്കഞ്ചേരിയിലുമുണ്ടൊരു മിനി സ്റ്റേഡിയം

Share this News

സ്പോർട്സിന് വിലക്ക് ; ഹരിതകർമസേനാംഗങ്ങൾക്ക് മാലിന്യം സൂക്ഷിക്കാനുള്ള ഇടമാണിത്

കൊട്ടിഘോഷിച്ച് തുടങ്ങിയ ഒരു മിനി സ്റ്റേഡിയം എന്ന് വിളിക്കുന്ന കാടുപിടിച്ചുകിടക്കുന്ന വെള്ളക്കെട്ട് നിറഞ്ഞ ഒരു ഗ്രൗണ്ടുണ്ട് വടക്കഞ്ചേരിയിൽ. എന്നാൽ ഇവിടേക്ക് കായിക പ്രതിഭകൾക്കോ, കായിക പ്രേമികൾക്കോ പ്രവേശനമില്ല. കാരണം, ഇതിപ്പോൾ ഹരിതകർമസേനാംഗങ്ങൾക്ക് മാലിന്യം സൂക്ഷിക്കാനുള്ള ഇടമായി മാറിയിട്ട് കാലങ്ങളായി.

നഗരത്തോട് ചേർന്ന് ചെക്കിണിയിലുള്ള വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ മിനിസ്റ്റേഡിയം കണ്ടാൽ കെടുകാര്യസ്ഥതയുടെ ചിത്രം വ്യക്തമാകും.
വിഴാറായി നിൽക്കുന്ന ഫുട്ബോൾ ഗോൾപോ സ്റ്റുകൾ, ചുറ്റും വളർന്നുവരുന്ന കാട്, ഒരുവശത്ത് വെള്ളക്കെട്ടും ചെളിയും.
2015-ൽ കായിക യുവജന കാര്യവകുപ്പിൻ്റെ ‘പൈക്ക്’ പദ്ധതിയിലുൾപ്പെടുത്തി ഡ്രസ്സിങ് മുറിയും ശൗചാലയവും വോളിബോൾ കോർട്ടും നിർമിച്ചിരുന്നു. എന്നാൽ തുടർവികസന പദ്ധതികളോ പരിപാലനമോ ഇല്ലാതായതോടെ മൈതാനത്തെ മണ്ണ് തന്നെ ഒഴുകിപ്പോയി. എടുത്തുമാറ്റാവുന്ന വിധത്തിലുള്ള വോളി ബോൾ കോർട്ട് ഉപയോഗശൂന്യമായി. ഗ്രസ്സിങ് മുറിയും ശൗചാല യും ഉൾപ്പെടുന്ന കെട്ടിടം കാടുമൂടിയും ഇടിഞ്ഞും നശിച്ചു കൊണ്ടിരിക്കയാണ്. ഇത്രയൊക്കെയാണെങ്കിലും അധികൃതർ ഇവിടം വെറുതെയിടുന്നില്ല. ഹരിതകർമസേനാംഗങ്ങൾ മാലിന്യം സൂക്ഷിക്കുന്ന ഇടമായി മാറിയിരിക്കുകയാണിപ്പോൾ. അധികൃതർക്ക് താല്പര്യമുണ്ടെങ്കിൽ നവീകരിച്ചാൽ ഒട്ടേറെ സാധ്യതയുള്ളതാണ് ചെക്കിണിയിലെ മൈതാനം. വടക്കഞ്ചേരി ടൗണിനടുത്തായതിനാൽ ആളുകൾക്ക് എളുപ്പത്തിൽ എത്താനാകും. വ്യായാമത്തിനും കുട്ടികളുടെ കായികപരിശീലനത്തി നും മൈതാനം ഫലപ്രദമായി ഉപയോഗിക്കാനാകും. വടക്കഞ്ചേരിയിലും സമീപ പഞ്ചായത്തുകളിലുമായി നിരവധി ദേശീയ അന്തർദേശീയ താരങ്ങളുണ്ട്. ഇവർക്കും വളർന്നുവരുന്ന തരങ്ങൾക്കും ഉപകാരപ്പെടേണ്ട മൈതാനമാണ് വെള്ളക്കെട്ടു നിറഞ്ഞു കാടുകയറി നശിക്കുന്നത്. കഴിഞ്ഞ വർഷംനടന്ന സംസ്ഥാനസർക്കാരിന്റെ സ്പോർട്സ് സമ്മിറ്റിൽ ജില്ലാ സ്പോർട്സ് കൗൺസിൽ നൽകിയ വികസനപദ്ധതി ശുപാർശകളിൽ ചെക്കിണി മൈതാനം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടർനടപടി യുണ്ടായിട്ടില്ല. എങ്കിലും കായിക പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരവങ്ങളുയരുന്ന ഈ സ്റ്റേഡിയത്തിനായി.

.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr 

Share this News
error: Content is protected !!